Friday, 29th March 2024

തേന്‍ മഹോത്സവം

Published on :

തേനീച്ച വളര്‍ത്തല്‍ പ്രചരണത്തിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പ്പ് ഇന്നും നാളെയുമായി (മാര്‍ച്ച് 27,28) തിരുവനന്തപുരം സംസ്ഥാന പബ്ലിക് ലൈബ്രറി ഹാളില്‍ തേന്‍ മഹോത്സവം സംഘടിപ്പിക്കുന്നു. തേനീച്ചവളര്‍ത്തല്‍, തേന്‍സംഭരണം, തേന്‍സംസ്‌കരണം, തേന്‍ അധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ വിഷയങ്ങളില്‍ സെമിനാറും പ്രദര്‍ശനവും ഒരുക്കിയിരിക്കുന്നു. ഇതോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. സെമിനാറിനോട് അനുബന്ധിച്ച് തേനീച്ച കര്‍ഷകര്‍, അംഗീകൃത …

സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയുടെ സേവനം

Published on :

വയനാട് ജില്ലയിലെ പനമരം ബ്ലോക്ക് പഞ്ചായത്ത് 2022-2023 വര്‍ഷം നടപ്പിലാക്കുന്ന ഗോ ജീവ സുരക്ഷാ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയുടെ സേവനം ഇന്നു മുതല്‍, ഏപ്രില്‍ ഒന്നുവരെയുള്ള ദിവസങ്ങളില്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമായിരിക്കും. പ്രവൃത്തി സമയം – രാവിലെ 10 മുതല്‍ വെകീട്ട് 5 വരെ. സേവനം ആവശ്യമുള്ള കര്‍ഷകര്‍ക്ക് ക്ഷീരസംഘങ്ങള്‍ മുഖേനെയോ നേരിട്ടോ …

ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്റര്‍

Published on :

മൃഗസംരക്ഷണ മേഖലയിലും അനുബന്ധ മേഖലകളിലും ഉല്‍പ്പാദനവും വാണിജ്യവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്നതിന് ഗവേഷണം, വ്യവസായം, നിയന്ത്രണ ആവശ്യകതകള്‍ എന്നിവ സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്റര്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയുടെ മണ്ണുത്തി കാമ്പസില്‍ സ്ഥാപിക്കുവാന്‍ പോകുന്നു. ഈ സെന്ററില്‍ ഒരു സെന്‍ട്രല്‍ ഫെസിലിറ്റിയും സമീപത്തു …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* പച്ചക്കറി തൈകള്‍ നടുന്നതിനുള്ള കൃഷിസ്ഥലങ്ങള്‍ ഒരുക്കുമ്പോള്‍ ഒരു സെന്റിന് 2 കിലോ എന്ന തോതില്‍ കുമ്മായം മണ്ണില്‍ ചേര്‍ത്ത് കൊടുക്കാം. നഴ്‌സറി തൈകളില്‍ 19:19:19, 2-3 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ 10 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചു കൊടുക്കാവുന്നതാണ്. തൈകള്‍ നടുന്നതിനൊപ്പം മണ്ണില്‍ വേപ്പിന്‍ പിണ്ണാക്ക് …

 മൃഗങ്ങളുടെ വേനൽക്കാല പരിചരണം    മൃഗ സംരക്ഷണ വകുപ്പിന്റെ നിർദേശങ്ങൾ

Published on :
  1. വെയില്‍ ഏല്‍ക്കുന്ന വിധത്തിൽ തുറസ്സായ ഇടങ്ങളിൽ കെട്ടിയിടുന്ന കന്നുകാലികള്‍ക്ക് സൂര്യാതപമേല്‍ക്കാൻ സാധ്യതയേറെയായതിനാൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയുള്ള സമയങ്ങളിൽ കന്നുകാലികളെ തൊഴുത്തിലോ തണലുളള ഇടങ്ങളിലോ മാത്രം കെട്ടിയിടാൻ ശ്രദ്ധിക്കുക.
  2. വളർത്തുമൃഗങ്ങള്‍ക്ക് നിർബാധം കുടിക്കുന്നതിനുള്ള ശുദ്ധജലം ലഭ്യമാണെന്ന് ഉറപ്പാക്കണം.
  3. തൊഴുത്തുകളിൽ വായു സഞ്ചാരം ഉറപ്പാക്കുക, ആവശ്യമെങ്കിൽ ഫാനുകൾ സ്ഥാപിക്കുക. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി

“പ്രതീക്ഷ” കൃത്രിമ ബീജാധാന സേവനവും “ആശ്രയ” മൊബൈൽ വെറ്ററിനറി ക്ലിനിക്കും  മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

Published on :

മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ നടപ്പിലാക്കുന്ന ഊർജ്ജിത മൃഗസംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം  ( 25.03.2023 വെള്ളിയാഴ്ച്ച ) മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു. കുറഞ്ഞ ചെലവിൽ കർഷകരുടെ വീട്ടുപടിക്കൽ ചികിൽസ ലഭ്യമാക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്ക് ആയ  ആശ്രയ“,  യഥാസമയം കർഷകരുടെ വീട്ടുപടിക്കൽ കൃത്രിമ ബീജാധാന സേവനം ഉറപ്പാക്കുന്ന …