Saturday, 10th June 2023
സി.വി.ഷിബു.

തൃശൂർ: കൃഷിയെന്നത് നഷ്ടത്തിന്റെ കണക്ക് പറയാനുള്ളതല്ലന്നും ലാഭത്തിലേക്ക് മാറേണ്ട ഒന്നാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന വൈഗ 2020 നോടനുബന്ധിച്ച് ജീവനി പദ്ധതിയുടെ സംസ്ഥാന തല ഉദഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുന്നിനോട് വിട പറയുന്ന ഒരു സമൂഹത്തെ വാർത്തെടുക്കേണ്ട ഒരു ഉത്തരവാദിത്വമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് അന്താരാഷ്ട്ര വിമാന താവളവും ഉള്ളതിനാൽ പുഷ്പങ്ങൾ ഉൾപ്പടെയുള്ളവ കയറ്റുമതി ചെയ്യാനാകും .പച്ചക്കറി സ്വയം പര്യാപ്തതയല്ല ,മറിച്ച് മറ്റ് രാജ്യങ്ങളിലേക്കും  നമുക്ക് കയറ്റുമതി ചെയ്യാനാകും. കാർഷിക രംഗത്തെ ഒരു കുതിച്ചു ചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആരോഗ്യം സംരക്ഷിക്കപ്പെട്ടാൽ മറ്റ് കാര്യങ്ങൾ പിന്നാലെ വരും.. കാർഷിക മേഖലയിലെ യാഥാസ്ഥിതിക രീതി മാറേണ്ടതുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാർഷിക സർവ്വകലാശാല ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ആറ് കോടി രൂപയിൽ അവസാനഘഡുവായ 16 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി.  ജീവനി പദ്ധതിയുടെ ലോഗോയുടെ പ്രകാശനവും   
പോഷക പ്ലേറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.  നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന പ്രമേയവുമായി    കൃഷി-ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് ജീവനി പച്ചക്കറി വ്യപന  പദ്ധതി നടപ്പിലാക്കുന്നത് .ജീവനി ലഘുലേഖയുടെ പ്രകാശന കർമ്മവും എസ്.എ.പി.സി  തയ്യാറാക്കിയ കാർഷിക സംരംഭകരുടെ ഡയറക്ടടറിയുടെ പ്രകാശനവും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവ്വഹിച്ചു. കാർഷിക ഉപപദ്ധതിയുടെ ഉദ്ഘാടനം  ഗവ: ചീഫ് വിപ്പ് കെ.രാജൻ നിർവ്വഹിച്ചു. 
.ചടങ്ങിൽ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കാർഷിക ഉല്പാദക കമ്മീഷണർ ദേവേന്ദ്രകുമാർ സിംഗ്, തൃശൂർ മേയർ അജിത വിജയൻ , കെ.വി.അബ്ദുൾ ഖാദർ എം.എൽ.എ, മുരളി പെരുന്നല്ലി എം.എൽ.എ യു.ആർ.പ്രദീപ് എം.എൽ.എ., വി.ആർ.സുനിൽകുമാർ എം.എൽ.എ , ഇ.ടി. ടൈസൺ എം.എൽ.എ. ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്   മേരി തോമസ് നെതർലൻഡ് എംബസി അഗ്രികൾച്ചറൽ കൗൺസിലർ സീബേ ഷൂർ, കൃഷി ഡയറക്ടർ  രത്തൻ ഖേൽക്കർ, വൈഗ 2020 നോഡൽ ഓഫീസർ ആരതി തുടങ്ങിയവർ പ്രസംഗിച്ചു. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *