
സി.വി.ഷിബു.
തൃശൂർ: മൂല്യവർദ്ധനവിലൂടെ കാർഷിക മേഖലയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന് കർഷകർ ശ്രദ്ധയൂന്നണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനത്ത് സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിച്ച വൈഗ അന്താരാഷ്ട്ര ശില്പശാലയും പ്രദർശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ. മൂല്യവർദ്ധനവിന് വേണ്ടി കാർഷിക ഉല്പന്നങ്ങൾ സൂക്ഷിച്ച് വെക്കുന്നതിന് കൂടുതൽ സ്റ്റോറുകൾ വേണം, മൂല്യവർദ്ധനവിനെക്കുറിച്ച് ആധുനിക വിജ്ഞാനം കർഷകർ സ്വായത്തമാക്കണം. , അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കണം, പരിശീലനം, വിപണനം, അഗ്രോ പാർക്കുകൾ, അഗ്രി മേഖലകൾ ,കാർഷിക ഇൻകുബേഷൻ സെന്ററുകൾ എന്നിവക്ക് പ്രാധാന്യം നൽകണമെന്നും ഗവർണർ പറഞ്ഞു.
വലുതും ആധുനികവുമായ കാർഷികോൽപ്പന്ന സംസ്ക്കരണ സംവിധാനം കേരളത്തിൽ ഉണ്ടാവണമെന്നും അതിനായി കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളും നൈപുണ്യവികസനത്തിൽ കാലാനുസൃതമായ പുരോഗതി കൈവരിക്കുക, 'പതിവായ വിജ്ഞാനവും പരിശീലനവും കരസ്ഥമാക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണമെന്നും ഗവർണർ നിർദ്ദേശിച്ചു.
350 സ്റ്റാറ്റാളുകൾ ഒരുക്കിയ വൈഗയിൽ കാശ്മീരിലെയും ആൻഡമാൻ നിക്കോബാറിലെയും തമിഴ്നാട്ടിലെയുമെല്ലാം കർഷകരെ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടന്ന് പറഞ്ഞ ഗവർണർ എഴുതി തയ്യാറാക്കിയ പ്രസംഗത്തിൽ നിന്ന് വ്യതിചലിച്ച് കശ്മീരിനെക്കുറിച്ച് വാചാലനായി. നാലാം തവണയും വൈഗ വിജയകരമായി സംഘടിപ്പിച്ചതിന് കൃഷി മന്ത്രിയെയും കൃഷി വകുപ്പിനെയും സംസ്ഥാന സർക്കാരിനെയും ഗവർണർ അഭിനന്ദിച്ചു. ചടങ്ങിൽ കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.
Leave a Reply