കേരളത്തിലെ കര്‍ഷകരുടേയും സംരംഭകരുടേയും ശാസ്ത്രജ്ഞരുടേയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടുകൂടി കേരള സര്‍ക്കാര്‍ 2016 മുതല്‍ ആരംഭിച്ച വൈഗയുടെ ആറാമത് പതിപ്പ് വൈഗ 2023 തിരുവനന്തപുരം ജില്ലയിലെ പുത്തരിക്കണ്ടം മൈാനത്ത് വച്ച് 2023 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 2 വരെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതോടനുബന്ധിച്ച് സംരംഭകരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ക്ക് സ്വീകാര്യമാവുന്ന വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് സഹായമാകുംവിധം ഡി.പി.ആര്‍. ക്ലിനിക്കും കേരളത്തിന്റെ പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക ജി.ഐ. ഉല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ മെച്ചപ്പെട്ട വിപണനം സാദ്ധ്യമാക്കുന്നതിന് സഹായകമായ ബി2ബി മീറ്റും സംഘടിപ്പിക്കുന്നു. കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പൊതുജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വൈഗ-അഗ്രിഹാക്ക്, കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന 210-ലേറെ പ്രദര്‍ശന സ്റ്റാളുകള്‍, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവയും വൈഗ 2023 ന്റെ പ്രത്യേകതയാണ്. 2023 ഫെബ്രുവരി 25-ാം തീയതി വൈകുന്നേരം 4.00 മണിക്ക് കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദിന്റെ അധ്യക്ഷതയില്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ വൈഗ 2023ന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. പ്രസ്തുത പരിപാടിയില്‍ മന്ത്രിമാര്‍, മേയര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജന പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്.
Thursday, 21st September 2023
Leave a Reply