Tuesday, 19th March 2024

റബ്ബര്‍തൈകള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി

Published on :

റബ്ബര്‍ബോര്‍ഡ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് റബ്ബര്‍തൈകള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ ഐ.ആര്‍.എസും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ കൊച്ചി റീജിയണല്‍ മാനേജര്‍ കെ.പി. അലക്‌സാണ്ടറും ഒപ്പുവെച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ എന്‍.ഇ. മിത്ര പദ്ധതിയില്‍ ഉള്‍പെടുന്ന തോട്ടങ്ങള്‍ക്കും പരമ്പരാഗതമേഖലയിലെ തോട്ടങ്ങള്‍ക്കുമാണ് ഈ …

ഹരിതോത്സവ് 2023

Published on :

കോട്ടയം ജില്ല എലിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി ഹരിതോത്സവ് 2023 ഈ മാസം 23ന് വൈകിട്ട് 4 മണിക്ക് ഇളങ്ങുളം ശ്രീധര്‍മ്മശാസ്ത്ര ഓഡിറ്റോറിയത്തില്‍ വച്ച് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കുന്നു. ഇതോടനുബന്ധിച്ച് കാര്‍ഷിക വിപണന മേളയും സംഘടിപ്പിച്ചിട്ടുണ്ട്.…

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* തക്കാളിയില്‍ കാല്‍സ്യത്തിന്റെ അഭാവംമൂലം തക്കാളിയുടെ കായുടെ അഗ്രഭാഗം കറുത്ത് കാണപ്പെടാം. കാല്‍സ്യത്തിന്റെ അഭാവം കായ് വളര്‍ച്ചയെ സാരമായി ബാധിക്കുന്നതിനാല്‍ സെന്റിന് 3 കിലോഗ്രാം എന്നതോതില്‍ കുമ്മായം മണ്ണൊരുക്കുമ്പോള്‍ തന്നെ ചേര്‍ത്ത് കൊടുക്കുന്നതിലൂടെ വിളകള്‍ക്ക് ആവശ്യമുള്ള കാല്‍സ്യം നല്‍കാനാവും. രൂക്ഷമായ കാല്‍സ്യത്തിന്റെ അഭാവം കാണുന്നുണ്ടെങ്കില്‍ കാല്‍സ്യം നൈട്രേറ്റ് 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് …

തേനീച്ചപരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.)-ന്റെയും റബ്ബറുത്്പാദകസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ 2016-17 മുതല്‍ നടത്തിവരുന്ന, ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന തേനീച്ചപരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഈ വര്‍ഷവും തുടരുന്നതാണ്. തേനീച്ചവളര്‍ത്തലിന്റെ വിവിധഘട്ടങ്ങളിലെ കാലാനുസൃതമായ പരിപാലനമുറകളും പ്രായോഗികപരിശീലനവും ഉള്‍പെടുന്നതാണ് രണ്ടാഴ്ചയില്‍ ഒരുദിവസം എന്ന കണക്കില്‍ നടത്തുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പരിശീലനപരിപാടി. തേനീച്ചവളര്‍ത്തല്‍ പരിശീലകരായി ജോലി …

കാര്‍ഷിക വായ്പകള്‍: ആനുകൂല്യത്തിനായി ജൂണ്‍ 30 വരെ അപേക്ഷിക്കാം

Published on :

കേരള സംസ്ഥാന കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷിക വായ്പകള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യത്തിനായി കര്‍ഷകര്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാവുന്നതാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷികവായ്പകള്‍ക്കു നല്‍കിവരുന്ന കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി ഇടുക്കി, വയനാട് ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് 2016 മാര്‍ച്ച് 31 …