Saturday, 27th July 2024

കുരുമുളക് പറിക്കുന്നതിനും പച്ചക്കറികള്‍സംഭരിക്കുന്നതിനും കര്‍ഷകസൗഹൃദവിദ്യ. പച്ചക്കറികളും പഴങ്ങളും ഇനി കേടു കൂടാതെ ഒരുമാസം വരെ സൂക്ഷിക്കാം, അതും വളരെ കുറഞ്ഞ ചെലവില്‍; വൈഗ വേദിയില്‍ കര്‍ഷകര്‍ക്കായി പുതിയ സാങ്കേതിക വിദ്യകള്‍ കൃഷിവകുപ്പ് പരിചയപ്പെടുത്തി.പഴം-പച്ചക്കറി വിളകളിലെ വിളവെടുപ്പാനന്തര ഇടപെടലുകള്‍ എന്ന വൈഗ സെമിനാറില്‍ പ്രദര്‍ശിപ്പിച്ച നൂതന സാങ്കേതിക വിദ്യയാണ് കര്‍ഷകര്‍ക്കായി വൈഗ വേദിയില്‍ പരിചയപ്പെടുത്തിയത്. പിഎച്ച്ഡി സ്‌കോളറായ നിഖികുമാര്‍ ഝായാണ് വൈഗ വേദിയില്‍ കൃഷിവകുപ്പ് മന്തി പി പ്രസാദിന്റെ സാന്നിധ്യത്തില്‍ ‘സബ്ജികോത്തി’ എന്ന സാങ്കേതികവിദ്യ പുതുതായി പരിചയപ്പെടുത്തിയത്. 20 വാട്ട് വൈദ്യുതിയും കുറച്ച് വെള്ളവും ഉപയോഗിച്ച് 3 മുതല്‍ 30 ദിവസം വരെ പഴങ്ങളുടെയും പച്ചക്കറികളുടെയും പുതുമ നിലനിര്‍ത്താനും സൂക്ഷിച്ചുവയ്ക്കുവാനും കഴിയുന്ന, മൈക്രോ ക്ലൈമെറ്റ് അടിസ്ഥാനമാക്കിയുള്ള സംഭരണിയാണ് സബ്ജികോത്തി. എളുപ്പത്തില്‍ ഏടുത്തു കൊണ്ട് പോകാന്‍ കഴിയുന്ന വിധം ഈ ഉപകരണം വളരെ ലളിതവുമാണ്. സാധാരണ വാഹനങ്ങള്‍ മുതല്‍ ട്രക്ക് വരെയുള്ള ഏത് സൗകര്യങ്ങളിലും ഇത് കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമെന്നതാണ് സാങ്കേതിക വിദ്യയുടെ പ്രത്യേകത. അതിനാല്‍ തന്നെ പഴങ്ങളും പച്ചക്കറികളും കേട് സംഭവിക്കാതെ പുതുമയുള്ളതായി നിലനിര്‍ത്താന്‍ കഴിയും. ഈ സ്‌റ്റോറേജ് ഒരു ചെറിയ കാര്‍ബാറ്ററി ഉപയോഗിച്ച് ദിവസങ്ങളോളം പ്രവര്‍ത്തിപ്പിക്കാം, കൂടാതെ സൗരോര്‍ജ്ജത്തിന്റെ ഓപ്ഷനുമുണ്ട്. തെരുവ് കച്ചവടക്കാര്‍, കച്ചവടക്കാര്‍, ചെറുകിട നാമമാത്രകര്‍ഷകര്‍ എന്നിവര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ സ്‌റ്റോറേജ് പരിസ്ഥിതി സൗഹൃദ രീതിയില്‍ കര്‍ഷകരുടെ നഷ്ടം കുറക്കുവാനും, വരുമാനം 50% വരെവര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. (നിഖില്‍കുമാര്‍ഝാ 8826217394)
തൃശ്ശൂര്‍ പട്ടിക്കാട് ആശാരിക്കാട് സ്വദേശി ജോസ് കെ സി എന്ന കര്‍ഷകന്‍ വികസിപ്പിച്ച കുരുമുളക് വിളവെടുക്കുന്നതിനും ശേഖരിക്കുന്നതിനും ഉള്ള ഉപകരണമാണ് മറ്റൊന്ന്. വൃക്ഷങ്ങളില്‍ ഏണിവെച്ച് പ്രയാസപ്പെട്ട് കുരുമുളക് ശേഖരിക്കുന്നതില്‍ നിന്ന് വിഭിന്നമായി, വളരെ എളുപ്പത്തില്‍ ഈ ഉപകരണം മരത്തിന് ചുവട്ടില്‍ നിന്നുകൊണ്ടുതന്നെ കുരുമുളക് വിളവെടുക്കാം. തോട്ടിപോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കുരുമുളക് താഴെ വീഴുകയും ചിതറിപോകുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ ഉപകരണത്തില്‍ വിളവെടുക്കുന്ന കുരുമുളക് ശേഖരിക്കാനും ഇതില്‍ തന്നെ സൗകര്യമുണ്ട്. ഈ സാങ്കേതിക വിദ്യയ്ക്ക് ഇദ്ദേഹം പേറ്റന്റിന് അപേക്ഷിച്ചിട്ടുമുണ്ട്.(ജോസ് കെ.സി 7025854007)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *