കാര്‍ഷികമേഖലയിലെ സംരംഭകര്‍ക്ക് ദിശാബോധം നല്‍കുന്നതിനും ആസൂത്രണം, നിര്‍വ്വഹണം, വിപണനം, എന്നിങ്ങനെ സംരംഭകത്വത്തിന്റെ പ്രാഥമിക പാഠങ്ങള്‍ സ്വായത്തമാക്കുന്നതിനുമുള്ള പാഠശാല (ഫാംബിസിനസ്സ്‌സ്‌കൂള്‍) കേരള കാര്‍ഷിക സര്‍വകലാശാലയുടെ വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്റെ കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്നു. പുതിയ സാങ്കേതികവിദ്യകളും ആധുനിക ബിസിനസ്സ് മാനേജ്മന്റ് സങ്കേതങ്ങളും ഉപയോഗിച്ചു ലാഭകരമായ രീതിയില്‍ കാര്‍ഷികാധിഷ്ഠിത ചെറുകിട സംരംഭങ്ങള്‍ നടത്താന്‍ കഴിയുന്ന സംരംഭകരെ വളര്‍ത്തിയെടുക്കുകയെന്നതാണ് ഈ പാഠശാലയുടെ ലക്ഷ്യം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആറുദിവസത്തെ ഓണ്‍ലൈന്‍ പരിശീലന പരിപാടിയായിട്ടാണ് ഫാം ബിസിനസ്സ് സ്‌കൂള്‍ നടത്തുക. കൂടാതെ
രണ്ടു ദിവസത്തെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. ഓരോ ബാച്ചിലും
20 സംരംഭകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഫാംബിസിനസ്സ് സ്‌കൂളിന്റെ മൂന്നാമത്തെ ബാച്ച് ഈ മാസം
22 (നവംബര്‍ 22) മുതല്‍ ആരംഭിക്കുന്നതാണ്. അപേക്ഷകര്‍ക്ക് വേണ്ട കുറഞ്ഞ വിദ്യാഭ്യാസയോഗ്യത ഹയര്‍സെക്കണ്ടറിയാണ്. താല്‍പര്യമുളളവര്‍ ഈ മാസം 15 (നവംബര്‍ 15)നകം അപേക്ഷകള്‍ നല്‍കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്www.kau.in /www.cti.kau.in എന്ന വെബ്‌സൈറ്റ് സമ്പര്‍ശിക്കുകയോ cti@kau.in
എന്ന ഇ-മെയില്‍ വിലാസത്തിലോ 0487-2371104 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക . തപാല്‍ വഴി ബന്ധപ്പെടേണ്ട വിലാസം ഇനി പറയുന്നു. പ്രൊഫസര്‍&ഹെഡ്, സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‌സ്റ്റിറ്റിയൂട്ട്, വിജ്ഞാന വ്യാപന ഡറക്ടറേറ്റ്, മണ്ണുത്തി പി.ഒ., തൃശൂര്‍ – 680651.
Monday, 29th May 2023
Leave a Reply