Saturday, 2nd December 2023

കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി കര്‍ഷക ജനത ഒന്നാകെ നെഞ്ചിലേറ്റിയ അന്താരാഷ്ട്ര പ്രദര്‍ശനവും സെമിനാറുകളും ഈ വര്‍ഷവും സംസ്ഥാന കൃഷിവകുപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നു. ഓരോ വര്‍ഷവും നാല് ലക്ഷത്തില്‍പരം ജനങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്ന ഈ പരിപാടി കോവിഡ്-19ന്‍റെ സാഹചര്യത്തില്‍ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പരമാവധി ഓണ്‍ലൈനായി സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ മേളയുടെപ്രധാന ഇനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
വെബിനാറുകള്‍, വെര്‍ച്വല്‍ എക്സിബിഷനുകള്‍, എക്സിബിഷന്‍ ഓണ്‍ വീല്‍സ്, ബി ടു ബി മീറ്റുകള്‍, ഹാക്കത്തോണ്‍ (വൈഗ അഗ്രി ഹാക്ക് 2021) ഉദ്ഘാടനവും സമാപന സമ്മേളനവും (അവാര്‍ഡ് വിതരണം)
കേരളത്തിലെ കര്‍ഷകര്‍ക്കും കാര്‍ഷിക സംരംഭകര്‍ക്കും തങ്ങളുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് വിപണിയിലെത്തിക്കുന്നതിനായി വെര്‍ച്വല്‍ ബി ടു ബി മീറ്റ് വൈഗയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. ഏകദേശം 150ഓളം സംരംഭകരുടെ ഉല്‍പന്നങ്ങള്‍ ബി ടു ബിയിലൂടെ വിറ്റഴിക്കാന്‍ കഴിയമെന്ന് പ്രതീക്ഷിക്കുന്നു. എ.പി.ഇ.ഡി.എ. , നോര്‍ക്ക, മറ്റ് ഏജന്‍സികള്‍ മുഖേന വിദേശ ഏജന്‍സികളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലെ ഏതൊരു സംരംഭകനും ഈ മീറ്റില്‍ പങ്കെടുത്ത് ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ഇതിനായി കര്‍ഷകര്‍ വിറ്റഴിക്കാന്‍ ഉദ്ദേശിക്കുന്ന ഉല്‍പന്നം എത്രയാണ് എന്നുള്ളതും സംരംഭത്തിന്‍റെ വിവരങ്ങളും www.keralaagriculture.gov.in എന്ന വെബ്സൈറ്റിലോ 8547641200 എന്ന വാട്സ്ആപ് നമ്പറിലോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സംരംഭങ്ങളെയും ഉല്‍പന്നങ്ങളെയും കുറിച്ചുള്ള വീഡിയോകളും കൈമാറേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *