Monday, 28th October 2024

നെല്ലിലെ തണ്ടുതുരപ്പനെ നിയന്ത്രിക്കുന്നതിനായി ശലഭത്തെ നെല്‌ചെടിയില്‍ കണ്ടു തുടങ്ങിയാല്‍ കാര്‍ടാപ് ഹൈഡ്രോക്ലോറൈഡ് എന്ന തരി രൂപത്തിലുള്ള കീടനാശിനി ഒരു ഏക്കറിന് 5 കിലോ ഗ്രാം എന്ന തോതില്‍ അല്ലെങ്കില്‍ ക്ലോറാന്‍ട്രാനിലിപ്രോല്‍ 04 ഗ്രാം ഒരു ഏക്കറിന് 4 കിലോഗ്രാം എന്ന തോതില്‍ ഇട്ടു കൊടുക്കുക.
* കതിര് വരുന്നതിനു മുന്‍പായി നെല്‍ച്ചെടികളെ ബാധിക്കുന്ന കുമിള്‍ രോഗമാണ് ലക്ഷ്മി രോഗം അഥവാ വാരിപ്പൂവ്.
* സാധാരണയായി മൂടിക്കെട്ടിയ അന്തരീക്ഷ സ്ഥിതിയിലാണ് ഈ രോഗം കാണപ്പെടുന്നത്.
* നിലവില്‍ ചൂടുകൂടിയ അന്തരീക്ഷസ്ഥിതി ഉണ്ടെങ്കിലും 2 മുതല്‍ 3 ദിവസം വരെ മുടിക്കെട്ടിയ അന്തരീക്ഷസ്ഥിതി നിലനില്‍ക്കുന്ന ഇടങ്ങളില്‍ ലക്ഷ്മി രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

*** ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ വിളവെടുപ്പ് സമയമാണ്. വിത്തിനു സൂക്ഷിക്കാനാവശ്യമായ ഇഞ്ചി തണലത്തു വച്ച് ഉണക്കിയതിനു ശേഷം കുഴികളെടുത്ത് വശങ്ങളില്‍ ചാണകം മെഴുകി ഇഞ്ചിയും ഉമിയും ഒന്നിടവിട്ട് തട്ടുകളാക്കി പരത്തുക.ഏറ്റവും മുകളില്‍ വായുസഞ്ചാരം ഉണ്ടാകുന്ന തരത്തില്‍ പലകകള്‍ വിരിയ്ക്കുക. മൂന്നാഴ്ച കൂടുമ്പോള്‍ രോഗ സാദ്ധ്യതകള്‍ പരിശോധിക്കാന്‍ ശ്രദ്ധിക്കണം. രോഗം വരാത്ത ഇഞ്ചികള്‍ വേണം വിത്തിനായി തിരഞ്ഞെടുക്കാന്‍.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *