
ഇന്ത്യന്‍ മള്‍ബറി, ബീച്ച് മള്‍ബറി, ചീസ് ഫ്രൂട്ട് എന്നിങ്ങനെ വിവിധ പേരുകളില്‍ നോനി അറിയപ്പെടുന്നുണ്ട്. നോനിയുടെ ശാസ്ത്രീയനാമം മെറിന്‍ഡ സിട്രിഫോളിയ എന്നാണ്. തെക്ക് കിഴക്കേ ഏഷ്യയിലും ആസ്‌ത്രേലിയയിലുമാണ് ഈ പഴം കണ്ടുവന്നിരുന്നത്. ഇപ്പോള്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം ഈ പഴം നട്ടുവളര്‍ത്തുവാന്‍ സാധിക്കും. മൂന്ന് മീറ്ററോളം ഉയരം വരുന്ന ചെറുമരമായ ഇതിന് അമ്ലത്വവും ഉപ്പുരസവുമുള്ള മണ്ണില്‍പോലും വളരാന്‍ സാധിക്കും. പോഷകമേന്മയും ഔഷധഗുണവുമുള്ള ഒരു പഴമാണിത്. പ്രോക്‌സിറോണിന്‍, സിറോണിന്‍, സ്‌കോപ്പോലെറ്റിന്‍, ബീറ്റാസൈറ്റോസ്റ്റീറോള്‍, പൊട്ടാസ്യം, കരോട്ടിനുകള്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, ഇരുമ്പ് തുടങ്ങിയവയൊക്കെ ഇതിലുണ്ട്. വേദനസംഹാരിയായും , പ്രമേഹം, രക്തസമ്മര്‍ദ്ദം, സന്ധിവാതം, കരള്‍ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കും ഈ പഴം നല്ലതാണ്. വനപ്രദേശങ്ങളിലും , മണല്‍, പാറ, തീരപ്രദേശങ്ങളിലും കാണപ്പെടുന്ന പഴവര്‍ഗ്ഗ ചെടിയാണ് നോനി.
Leave a Reply