പച്ചക്കറികളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിപണി ഇടപെടലുകളുടെ ഭാഗമായി കൃഷിവകുപ്പ് ന്യായവിലയ്ക്ക് പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്ന പുതിയ സംരംഭമായ തക്കാളി വണ്ടി നടപ്പിലാക്കി. ഒരു കിലോ തക്കാളി 50 രൂപയ്ക്കും മിതമായ നിരക്കില്‍ മറ്റു പച്ചക്കറികളും തക്കാളി വണ്ടിയിലൂടെ വില്പന നടത്തുന്നതായിരിക്കും. ഒരു ജില്ലയില്‍ രണ്ട് വണ്ടി എന്നതോതില്‍ 28 വണ്ടികള്‍ സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ ഓടിത്തുടങ്ങി. വിപണിയിലെ വില കുറയുന്നതിനനുസരിച്ച് ഉല്‍പ്പന്നങ്ങളുടെ വില കുറയുന്നതായിരിക്കും. എന്നാല്‍ വിപണി വില വര്‍ദ്ധിക്കുമ്പോള്‍, കൃഷിവകുപ്പ് വിപണികളില്‍ വില വ്യത്യാസമില്ലാതെ തുടരുന്നതാണ്. ക്രിസ്തുമസ് – പുതുവത്സര വിപണി കണക്കിലെടുത്ത് കൃഷിവകുപ്പിന്റെ പ്രത്യേക വിപണികള്‍ സംസ്ഥാനത്ത് ഡിസംബര്‍ 22 മുതല്‍ ജനുവരി 1 വരെ പ്രവര്‍ത്തിക്കുമെന്നും കൃഷിവകുപ്പ് മന്ത്രി അറിയിച്ചു.
Sunday, 3rd December 2023
Leave a Reply