ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശുദ്ധമായ പാലുല്‍പ്പാദനം എന്ന വിഷയത്തില്‍ നവംബര്‍ മാസം 2,3 തീയതികളിലായി രണ്ട് ദിവസത്തെ ക്ലാസ്സ് റൂം പരിശീലനം ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് നടത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് പ്രവേശനം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പങ്കെടുക്കുന്നവര്‍ ആധാര്‍കാര്‍ഡ്, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിച്ചവരും ആയതിന്റെ സര്‍ട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075028868, 9947775978 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Saturday, 2nd December 2023
Leave a Reply