Tuesday, 30th November 2021

സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാര അപേക്ഷകളില്‍ നടപടി 30 ദിവസത്തിനകം പൂര്‍ത്തിയാക്കുന്നതാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. വിളനാശം സംഭവിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് വിളനാശത്തിനുള്ള നഷ്ടപരിഹാരത്തിന് പുറമേ കൃഷി പുനഃസ്ഥാപിക്കുന്നതിനായി പല ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വിത്ത് വിതച്ച ശേഷം വെള്ളം കയറി വിത നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നെല്‍വിത്ത് പൂര്‍ണമായും സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നതായിരിക്കും. കൂടാതെ പാടശേഖരങ്ങളില്‍ മടവീഴ്ച മൂലം കൃഷി നാശം സംഭവിച്ച മേഖലകളില്‍ പുറം ബണ്ട് കെട്ടുന്നതിനും ബണ്ടുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിനും ആയി സര്‍ക്കാരില്‍നിന്നും പ്രത്യേകം ധനസഹായം അനുവദിക്കുമെന്ന് കൃഷിമന്ത്രി അറിയിച്ചു. കാര്‍ഷിക വിളകള്‍ ഇന്‍ഷുര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഉള്ള നഷ്ടപരിഹാരത്തുകയും ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള തുകയും ലഭിക്കും. വിളകള്‍ ഇന്‍ഷുര്‍ ചെയ്യാത്ത കര്‍ഷകര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള നഷ്ടപരിഹാര തുകയാണ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള കൃഷിഭവനുമായി ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *