തിരുവനന്തപുരം ജില്ലയിലെ രാത്രികാല മൃഗചികിത്സാ സേവന പദ്ധതി പ്രകാരം അത്യാവശ്യ സർവ്വീസ് നടത്തുന്നതിലേയ്ക്കായി മാർച്ച് 27 തിങ്കളാഴ്ച രാവിലെ 11.30 ന് വെറ്ററിനറി സർജന്മാരുടെ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. തമ്പാനൂർ എസ്.എസ്.കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വെച്ചാണ് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നത്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പകളും ആയാണ് ഹാജരാകേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി 0471-2330736 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Thursday, 10th July 2025
Leave a Reply