Saturday, 27th July 2024

തൊഴിലില്ലായ്മ രൂക്ഷമായി കൊണ്ടിരിക്കുന്ന കേരളത്തിൽ ഇനി നൈപുണ്യ വികസന വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കന്ററി  സ്കൂളിൽ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച അരുമ മൃഗ പക്ഷി പ്രദർശനം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് സ്റ്റാർട്ടപ്പുകൾ ആരംഭിക്കും.ക്ലേശ രഹിതവും എളുപ്പത്തിൽ വരുമാനം നൽകുന്നതുമായ സംരംഭങ്ങളാണ് അദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കുക കാടപ്പക്ഷികൾ, മുട്ടക്കോഴികൾ, നായ്ക്കൾ, ‘ അലങ്കാരപ്പൂച്ചകൾ ,വിദേശതത്തകൾ, ഓമന മൃഗങ്ങൾ,അരുമപ്പക്ഷികൾ എന്നിവയെ വളർത്തുന്നത് സ്റ്റാർട്ട് അപ്പുകളുടെ ഭാഗമാകുംകേന്ദ്ര സർക്കാരിന്റെ  സ്റ്റാർട്ടപ്പ് ഇന്ത്യയുമായി സംരംഭങ്ങൾ രജിസ്റ്റർ ചെയ്യും.ആദായവും ആനന്ദവും നൽകുന്നതോടൊപ്പം വിദ്യാലയങ്ങൾ കലാപഭൂമിയാവാതിരിക്കാൻ കൂടി ഇത്തരം സ്റ്റാർട്ട് അപ്പുകൾക്ക് കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഈ  ലോകത്ത് ഉപാധികളില്ലാത്ത സ്നേഹം നൽകാൻ അരുമകൾക്കേ കഴിയൂവെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു സ്കൂളിന്റെ  ശതാബ്ദി ആഘോഷ നിറവിൽ കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അരുമകൾ അലങ്കാരത്തിനും ആദായത്തിനും’ എന്ന വിഷയത്തിൽ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു.സംഘാടക സമിതി ചെയർമാൻ ഡോ.ജി.ജയദേവൻ അധ്യക്ഷനായിരുന്നു.ജില്ലാ മൃഗ സംരക്ഷണ ഓഫീസർഡോ.കെ.അജി ലാസ്റ്റ്പരിശീലന കേന്ദ്രം അസി.ഡയറക്ടർ ഡോ. ഡി. ഷൈൻ കുമാർ ,  അഡ്വ.എസ്.അനിൽകുമാർ,എസ്.സുഭാഷ് ചന്ദ്രൻ,എസ്.സന്തോഷ്, ഡോ.ആർ.സിബില എന്നിവർ സംസാരിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *