Monday, 28th October 2024

ഒമ്പത് ലക്ഷത്തിലധികം കന്നുകാലികൾക്ക് കുത്തിവെയ്പ്പ് നൽകി : മന്ത്രി ജെ.ചിഞ്ചുറാണി

സംസ്ഥാനത്ത് കന്നുകാലികളിൽ പൊട്ടിപ്പുറപ്പെട്ട ച‍ർമമുഴ രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് ദ്രുതഗതിയിൽ നടപ്പിലാക്കിയ പ്രതിരോധ കുത്തിവെയ്പ്പ് തീവ്രയജ്ഞം പൂർത്തിയായി . നാൽപത് ദിവസം കൊണ്ട് 9,14,871  എണ്ണം കന്നുകാലികൾക്കാണ് കുത്തിവയ്പ്പ് നൽകിയത്. സംസ്ഥാനത്ത് ആകെ 19877 കന്നുകാലികളിലാണ്  ച‍ർമമുഴ രോഗം ബാധിച്ചത്. അതിൽ 570 കന്നുകാലികൾ ചത്തു. 17538 എണ്ണം കന്നുകാലികൾ രോഗവിമുക്തി നേടി. 1769 കന്നുകാലികൾ സുഖം പ്രാപിച്ചുവരുന്നതായും മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

ചര്‍മമുഴ രോഗം മൂലം ചത്ത പശുക്കൾക്ക് നഷ്ടപരിഹാരത്തുക ഉടൻ വിതരണം ചെയ്യുമെന്ന്   മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ചര്‍മമുഴ വന്ന് ചത്ത പശുക്കളുടെ ഉടമകള്‍ക്ക് ഏറെ ആശ്വാസം നൽകുന്ന നഷ്ടപരിഹാരത്തുകയായി വലിയ പശുവിന് മുപ്പതിനായിരം രൂപയും പ്രായം കുറഞ്ഞ കിടാരി പശുവിന് 16000 രൂപയും കന്നുക്കുട്ടിക്ക് 5000 രൂപയും നല്കുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. കൂടാത മൃഗാശുപത്രികൾ  വഴി  ചർമമുഴ രോഗത്തിനുള്ള മരുന്നുകള്‍  കൂടുതൽ സംഭരിച്ചതായും അവ വിതരണം ചെയ്യാനുള്ള നടപടികൾ ഇതിനോടകം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *