നെല്ലിലെ ബാക്ടീരിയല്‍ ഇല കരിച്ചില്‍രോഗം പല ഭാഗങ്ങളിലും രൂക്ഷമായി കാണുന്നതിനാല്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഇപ്പോള്‍ കൃഷിയിറക്കിയിട്ടുളള കോള്‍ നിലങ്ങളില്‍ രോഗബാധ ഉണ്ടാകാതിരിക്കാന്‍ കര്‍ഷകര്‍ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. എല്ലാ പാടത്തും മുന്‍കരുതലായി ചാണകതെളിയില്‍ സ്യൂഡോമോണാസ് ചേര്‍ത്ത് തളിക്കുക. 20 ഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ലായനിയുടെ തെളിയെടുത്ത് 20 ഗ്രാം സ്യൂഡോമോണാസ് ചേര്‍ത്ത് തളിച്ചു കൊടുക്കുക. ബ്ലീച്ചിംഗ് പൗഡര്‍ 50 മുതല്‍ 100 ഗ്രാം ചെറുകിഴികളിലാക്കി കങ്ങളുടെ വിവിധ ഭാഗങ്ങളിലും പൗഡര്‍ ചാക്കുകളിലാക്കി വെള്ളം വരുന്ന ചാനലുകളുടെ വായ ഭാഗത്തും ഇട്ടുകൊടുക്കേണ്ടതാണ്. ഇലകരിച്ചില്‍ രോഗം വ്യാപകമായി കണ്ടുതുടങ്ങുന്ന സാഹചര്യങ്ങളില്‍ ആന്റിബയോട്ടിക് മരുന്നായ സ്‌ട്രേപ്‌റ്റോസൈക്ലിന്‍ 6 ഗ്രാം 30 ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിച്ചു കൊടുക്കാവുന്നതാണ്. ഒരു ഏക്കറിന് 100 ലിറ്റര്‍ വെള്ളമെങ്കിലും തളിച്ചിരിക്കണം. ശുപാര്‍ശയേക്കാള്‍ കൂടുതല്‍ പൊട്ടാഷ് വളം ചേര്‍ത്ത് കൊടുക്കുന്നത് ചെടികളുടെ രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
Leave a Reply