മനുഷ്യരിൽ കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടെ വയനാട് ഉൾപ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും പശുക്കളിൽ വൈറസ് രോഗം പടരുന്നു.പാലക്കാട് ജില്ലയിലും മറ്റു ജില്ലകളിലും റിപ്പോർട്ട് ചെയ്ത ലംബി സ്കിൻ ഡിസീസ് അഥവാ എൽ .എസ്. ഡി. വൈറസ് രോഗബാധ ആണ് ഇപ്പോൾ ഭീഷണിയായിരിക്കുന്നത്. വയനാട്ടിൽ അമ്പലവയലിലും വരദൂരിലും വാളാടും ഈ രോഗം കണ്ടെത്തുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്തിരുന്നു. …
കന്നുകുട്ടികള് സാധാരണഗതിയില്‍ ശ്വസിക്കുന്നില്ലെങ്കില്‍ കൃത്രിമമായ ശ്വാസോച്ഛ്വാസം നല്‍കണം. പിന്കാല് പിടിച്ചുകൊണ്ട് തലകീഴായി ആട്ടിയാല്‍ കൃത്രിമമായി ശ്വാസം ലഭിക്കും. കൂടാതെ ശരീരം തിരുമ്മിയും നെഞ്ചിന്റെ ഭാഗത്ത് ഇടവിട്ട് അമര്ത്തികൊടുത്ത് നാവ് മുമ്പോട്ട് വലിച്ച് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കാം. ആരോഗ്യമുള്ള കന്നുകുട്ടികളെ ലഭിക്കണമെങ്കില്‍ പശുക്കള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ പരിപാലനത്തില്‍ ശ്രദ്ധിക്കുക. ശരിയായ സംരക്ഷണം ലഭിക്കാത്ത …
പാവപ്പെട്ടവന്റെ പശു എന്ന അപരനാമധേയത്തിലാണ് ആട് അറിയപ്പെടുന്നത്. പാലിനും ഇറച്ചിയ്ക്കും പുറമെ തുകല്‍, രോമം, ജൈവവളം എന്നിവയും ആടുകളില്‍ നിന്നും ലഭിക്കുന്നു. ആട്ടിറച്ചിയുടെ വില ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. നല്ല ജനുസ്സില്‍പ്പെട്ട ഒരാടിന് നിശ്ചിത അളവ് തീറ്റയില്‍നിന്നും ഒരു പശു ഉല്പാദിപ്പിക്കുന്ന പാലിന്റെ അളവിനേക്കാള്‍ പാല് ഉല്പാദിപ്പിക്കുവാന് കഴിവുണ്ട്. പലതരത്തിലുള്ള സസ്യവസ്തുക്കളെ പോഷകമേന്മയേറിയ ആഹാരപദാര്‍ത്ഥങ്ങളായി …
ഓരോ സ്ഥലത്തുമുള്ള ആടുകള്‍ക്ക് പൊതുവായ ആകൃതിയും നിറങ്ങളും സ്വഭാവങ്ങളും കാണുവാന്‍ സാധിക്കുന്നുണ്ട് ആയതിനുള്ള പ്രധാനപ്പെട്ട കാരണം ഭൂപ്രകൃതിയിലുള്ള പ്രത്യേകതകളിലുള്ള വേര്‍തിരിവ് കാരണവും ഓരോ പ്രദേശങ്ങളിലുള്ള ആടുകള്‍ ഇണചേരുകയും അങ്ങനെ ലഭിക്കുന്ന ആടുള് പ്രത്യേക വിഭാഗങ്ങളിലായിമാറുകയും ചെയ്യുന്നു. ഇങ്ങനെ സാമ്യമുള്ള ആടുകളെ ജനുസ്സ് എന്നാണ് വിളിക്കപ്പെടുന്നത്. ബീറ്റല്‍, ജമുനാപ്യാരി, ബാര്‍ബറി, സിരോഹി, മലബാറി, ഝാക്കറാന, എന്നിവയാണ് പ്രധാന …
റോഡരികിലും പറമ്പിലും മറ്റു പുറമ്പോക്കിലും സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് ആനത്തൊട്ടാവാടി. കേരളത്തിലെ വടക്കന്‍ ജില്ലകളിലാണ് വിദേശിയായ ഈ ചെടികള്‍ കൂടുതല്‍ കണ്ടുവരുന്നത്. ഇതിന്റെ വിഷബാധ വൃക്കകളെയും രക്തധമനികളെയുമാണ് ബാധിക്കുന്നത്. ചെടി മാത്രമായി തിന്നുന്നതുകൊണ്ടോ പച്ചപ്പുല്ലിനോടൊപ്പം വെട്ടിയിട്ട് കൊടുക്കുന്നത് മൂലമോ കന്നുകാലികള്‍ക്ക് വിഷബാധയുണ്ടാവാം. വിഷച്ചെടിയുടെ തോതനുസരിച്ച് രോഗത്തിന്റെ കാഠിന്യം കൂടിയും കുറഞ്ഞുമിരിക്കും. …
കെ.വി. ജോര്‍ജ്ജ് തിരുവല്ല څപശുവിനു പലനിറം പാലിന് ഒരു നിറംچ എന്ന ശൈലിപോലെ നമ്മുടെ നാടിന്റെ വൈവിധ്യം പശു വര്‍ഗ്ഗത്തിലും കാണാം. നാടിനും നാട്ടുകാര്‍ക്കും കാലാവസ്ഥയ്ക്കും ഇണങ്ങിയ പല നാടന്‍ പശുവര്‍ഗ്ഗങ്ങളും കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ജനുസ്സായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് വെച്ചൂര്‍ പശു മാത്രമാണ്. കാസര്‍ഗോഡ് ഡ്വാര്‍ഫ്, വടകര, ഹൈറേഞ്ച് ഡ്വാര്‍ഫ് ഇനങ്ങള്‍ എന്നിവയാണ് വിവിധ ഗവേഷണ …
ഒരു സൂക്ഷ്മ വളര്‍ത്തുമൃഗമായ മുയലുകളുടെ വളര്‍ത്തല്‍ കേരളത്തില്‍ പ്രതിദിനം വര്‍ദ്ധിച്ചുവരികയാണ്. ജനങ്ങളുടെ പോഷകക്കമ്മി പരിഹരിക്കുന്നതില്‍ മുയല് മാംസത്തിന് വളരെയധികം സ്വാധീനമുണ്ട്. ജാതിമതഭേദമന്യേ എല്ലാവരും ഭക്ഷിക്കുന്ന മാംസമാണ് മുയലിന്റേത്. ചുരുങ്ങിയ ഗര്‍ഭകാലാവധിയും ഒരു പ്രസവത്തില്‍ അനേകം കുട്ടികള്‍ ഉണ്ടാകുന്നതും മുയല് വളര്‍ത്തല്‍ കൂടുതല്‍ ലാഭം നേടിത്തരുന്നു. മുയലുകളുടെ തീറ്റക്കാര്യത്തില്‍ ശരിയായി ശ്രദ്ധിക്കാത്തപക്ഷം മുയല് വളര്‍ത്തല്‍ …
ഇറച്ചിപ്പന്നികളുടെ പരിപാലനം മുലകുടി മാറുമ്പോള്‍ മുതല്‍ കശാപ്പുപ്രായം വരെയാണ്. അതായത് 9-10 കി.ഗ്രാം മുതല്‍ 90-100 കി.ഗ്രാം തൂക്കം വയ്ക്കുന്നതുവരെയുള്ള കാലം. കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമില്ലാത്ത ആണ് പെണ് പന്നിക്കുഞ്ഞുങ്ങളെ ഇറച്ചിക്കായി വളര്‍ത്താം. വരിയുടച്ചും ഉടയ്ക്കാതെയും ആണ്‍പന്നികളെ വളര്‍ത്താം. വരിയുടയ്ക്കുന്നെങ്കില് മൂന്നു മുതല്‍ ആറാഴ്ച പ്രായത്തിനുള്ളില്‍ ചെയ്യണം. വരിയുടച്ചവയ്ക്ക് തീറ്റ …
മുയലുകളെ വളര്‍ത്തുന്നത് പ്രധാനമായും ഇറച്ചിക്കും ചര്‍മ്മത്തിനും വേണ്ടിയാണ്. കുറഞ്ഞസമയംകൊണ്ട് പെറ്റുപെരുകാനുള്ള കഴിവ്, കൊഴുപ്പ് കുറഞ്ഞ ഇറച്ചി എന്നിവയും കുറഞ്ഞ സ്ഥലസൗകര്യത്തിലും ചെറിയ മുതല്‍മുടക്കിലും, ഏത് പ്രായത്തിലുള്ളവര്‍ക്കും ആരംഭിച്ചു പെട്ടെന്ന് ആദായം ഉണ്ടാക്കാന്‍ കഴിയും എന്നതും മുയല്‍കൃഷിയുടെ പ്രത്യേകതകളാണ്. മുയലിറച്ചിയിലുള്ള ഒമേഗ-ഫാറ്റി ആസിഡ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യ ഒഴിവാക്കുകയും ചെയ്യുന്നു. …