മൃഗസംരക്ഷണ വകുപ്പ് കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ – പഴംതീനി വവ്വാലുകള്‍ ഈ വൈറസിന്റെ സ്വാഭാവിക വാഹകരാണ്. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗമാണിത്. സാധാരണയായി നിപ്പാ വൈറസ് വവ്വാലുകളില്‍ നിന്നും പന്നികളിലേക്ക് പടരുകയും പിന്നീട് പന്നികളില്‍ നിന്നും മനുഷ്യരിലേക്ക് പകരുകയുമാണ് ചെയ്യുന്നത്. വവ്വാലുകളില്‍ നിന്ന് നേരിട്ടും പകരാം. വവ്വാലുകള്‍ കടിച്ച ഫലങ്ങളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ചൂട് ഏല്‍ക്കുമ്പോള്‍ നശിക്കുന്ന ഒരു വൈറസ് ആണ് നിപ്പ വൈറസ്. പന്നികളില്‍ പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ കര്‍ഷകര്‍ എത്രയും വേഗം മൃഗാശുപത്രിയില്‍ വിവരം അറിയിക്കേണ്ടതാണ്. പന്നികളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമായതിനാല്‍ പന്നി ഫാമുകളില്‍ ശുചിത്വവും കൃത്യമായ അണു നശീകരണവും നടത്തേണ്ടതാണ്. ഫാമുകളില്‍ മരണപ്പെടുന്ന മൃഗങ്ങളുടെ ശവശരീരങ്ങള്‍ ആഴത്തില്‍ കുഴിച്ചിടുകയോ ശാസ്ത്രീയമായി കത്തിക്കുകയോ ചെയ്യുക. ഫാമുകളുടെ പരിസരങ്ങള്‍ വവ്വാലുകള്‍ ചേക്കാറാതിരിക്കുവാന്‍ നെറ്റ് ഉപയോഗിച്ച് മൂടുക. രോഗം നിലനില്‍ക്കുന്ന മേഖലകളില്‍ പുതുതായി മൃഗങ്ങളെ വാങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
Friday, 22nd September 2023
Leave a Reply