2010 വര്‍ഷം മുതല്‍ ജൈവസാക്ഷ്യ പത്രത്തോടെ പ്രവര്‍ത്തിച്ചുവരുന്ന സംസ്ഥാന കൃഷി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലുവ തുരുത്ത് സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തെ രാജ്യത്തെ തന്നെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം ആയി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുന്നു. ഇതിന്റെ ഭാഗമായി ഈ മാസം പത്തിന് (ഡിസംബര്‍ 10) രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഫാം സന്ദര്‍ശനവും കാര്‍ബണ്‍ ന്യൂട്രല്‍ ഫലകം അനാച്ഛാദനവും നടത്തുന്നു. തുടര്‍ന്ന് 11 മണിക്ക് ആലുവ ടൗണ്‍ ഹാളില്‍ വച്ച് ആലുവ ഫാം കാര്‍ബണ്‍ ന്യൂട്രല്‍ ആയി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതാണ്. കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രസ്തുത സമ്മേളനത്തില്‍ വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യ പ്രഭാഷണം നടത്തും.
Tuesday, 31st January 2023
Leave a Reply