* തക്കാളിയില്‍ കാല്‍സ്യത്തിന്റെ അഭാവംമൂലം തക്കാളിയുടെ കായുടെ അഗ്രഭാഗം കറുത്ത് കാണപ്പെടാം. കാല്‍സ്യത്തിന്റെ അഭാവം കായ് വളര്‍ച്ചയെ സാരമായി ബാധിക്കുന്നതിനാല്‍ സെന്റിന് 3 കിലോഗ്രാം എന്നതോതില്‍ കുമ്മായം മണ്ണൊരുക്കുമ്പോള്‍ തന്നെ ചേര്‍ത്ത് കൊടുക്കുന്നതിലൂടെ വിളകള്‍ക്ക് ആവശ്യമുള്ള കാല്‍സ്യം നല്‍കാനാവും. രൂക്ഷമായ കാല്‍സ്യത്തിന്റെ അഭാവം കാണുന്നുണ്ടെങ്കില്‍ കാല്‍സ്യം നൈട്രേറ്റ് 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കാവുന്നതാണ്.
* വേനല്‍ക്കാലത്ത് മേല്‍മണ്ണ് ചെറുതായി ഇളക്കിയിടുന്നത് ബാഷ്പീകരണ തോത് കുറയ്ക്കാനും ജല ആഗിരണ ശേഷി വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. കാര്‍ഷിക വിളകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ജലസേചനം ഉറപ്പാക്കുക. ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് വിളകളുടെ ചുവട്ടില്‍ പുതയിടീല്‍ അനുവര്‍ത്തിക്കുക. ചകിരി ചോര്‍ കമ്പോസ്റ്റിന്റെ ഉപയോഗവും ഈര്‍പ്പം പിടിച്ചു നിര്‍ത്താന്‍ സഹായകമാണ്. വൃക്ഷ തൈകള്‍, പച്ചക്കറി തൈകള്‍ തുടങ്ങിയവയ്ക്ക് തെങ്ങോല ഉപയോഗിച്ച് തണല്‍ നല്‍കുക റബ്ബര്‍,കവുങ്ങ്, തെങ്ങ് തുടങ്ങിയ വൃക്ഷ വിളകളുടെ തായ്തടിയില്‍ കുമ്മായം പൂശി സൂര്യാഘാതത്തില്‍ നിന്നും സംരക്ഷിക്കുക.
Tuesday, 3rd October 2023
Leave a Reply