കൃഷി വകുപ്പ് ജില്ലയില്‍ നടപ്പിലാക്കി വരുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയുടെ ഭാഗമായ കൃഷി കല്യാണ്‍ അഭിയാനില്‍ കര്‍ഷകരുടെ സംഘങ്ങള്‍ക്ക് വിവിധതരം കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങി ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നു. കര്‍ഷകര്‍ www.agrimachinery.nic.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 9446307887, 04936 202747.
Thursday, 25th February 2021
Leave a Reply