Wednesday, 25th November 2020
പാലക്കാട്: 
നബാർഡിന്റെ സഹകരണത്തോടെ ഇൻറ്റഗ്രേറ്റഡ് കമ്മ്യൂണിറ്റി ഡെവലപ്മെൻറ് സെന്റർ(ICDC) പ്രമോട്ട് ചെയ്ത് കടമ്പഴിപ്പുറം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ശ്രീകൃഷ്ണപുരം ഓർഗാനിക് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി  Ltd.(SOFPC Ltd.). നബാർഡിൽ നിന്നും അനുവദിച്ച റൂറൽ മാർട്ട് പദ്ധതിയുടെയും കമ്പനിയുടെ തനിതയാ പദ്ധതിയായ കാർഷിക സംഭരണ വിപണന കേന്ദ്രത്തിൻറെയും ഉൽഘടനം   2020  ജനുവരി  മൂന്നിന്   വെള്ളിയാഴ്ച രാവിലെ 11.30 ന് കടമ്പഴിപ്പുറം പഞ്ചായത്ത് ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ വച്ച് :പാലക്കാട് എം.പി.ശ്രീകണ്ഠൻ ഉത്ഘാടനം ചെയുന്നു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതിവാസൻ അദ്ധ്യക്ഷത  വഹിക്കും,നബാർഡ് പാലക്കാട് DDM  ലാലു.പി.നാരായണൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ ലീഡ് ബാങ്ക് മാനേജർ(LDM) ഡി.അനിൽ, ഹോർട്ടികോർപ് ജില്ലാ മാനേജർ മുഹമ്മദ് അനസ്, ശ്രീകൃഷ്ണപുരം കൃഷി അസിസ്റ്റൻറ് ഡയറക്ടർ എം.ടി മോഹനൻ, കടമ്പഴിപ്പുറം SCB പ്രസിഡൻറ് കെ.രാമചന്ദ്രൻ മാസ്റ്റർ തുടങ്ങിയ വിവിധ ജന പ്രതിനിധികൾ പങ്കെടുക്കുന്നു.

“തനി നാടൻ” ഭക്ഷ്യ-മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, ഗ്രാമീണ പരമ്പരാഗത ഉത്പന്നങ്ങൾ, വിത്തുകൾ,തൈകൾ,ജൈവവളം,കീടനാശിനികൾ, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവ റൂറൽ മാർട്ടിലൂടെയും വിഷരഹിത നാടൻ പഴം പച്ചക്കറികൾ, തേങ്ങ, കായ തുടങ്ങിയവ കാർഷിക മാർകെറ്റിലൂടെയും ലഭിക്കുന്നു.“വിഷരഹിത ഭക്ഷ്യ ഉത്പന്നങ്ങൾ ആരോഗ്യമുള്ള സമൂഹം”എന്ന സന്ദേശം നൽകി കൊണ്ട് ശ്രീകൃഷ്ണപുരം ഓർഗാനിക് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി (SOFPC Ltd.) നടപ്പിലാക്കുന്ന പദ്ധതിയാണിത്

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *