വൈഗ അന്താരാഷ്ട്ര ശില്പശാലയും കാര്‍ഷിക പ്രദര്‍ശനവും ആറാമത് പതിപ്പ് വൈഗ 2023 ഇന്നു മുതല്‍ മാര്‍ച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ വച്ച് സംഘടിപ്പിക്കുന്നു. കാര്‍ഷികമേഖലയിലെ നൂതന ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും കാര്‍ഷികോത്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ധനവ് എന്നിവ വ്യാപകമാക്കുന്നതിനുമായി കേരളത്തിലെ കര്‍ഷകരെയും സംരംഭകരെയും ശാസ്ത്രജ്ഞരെയും പൊതുസമൂഹത്തെയും ഒത്തൊരുമിപ്പിച്ച് കേരളസര്‍ക്കാര്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023ന്റെ ആശയം കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ശൃംഖലയുടെ വികസനം എന്നതാണ്. 2023 ഫെബ്രുവരി 25-ന് വൈകിട്ട് 4 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ വൈഗ 2023 ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ അരുണാചല്‍പ്രദേശ് കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. ടഗേടകി, സിക്കിം കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. ലോക്‌നാഥ്ശര്‍മ്മ, ഹിമാചല്‍പ്രദേശ് കൃഷി മൃഗസംരക്ഷണവകുപ്പ് മന്ത്രി ശ്രീ. ചന്ദേര്‍കുമാര്‍ തുടങ്ങിയ വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. കേരള്‍ അഗ്രോ ലോഗോ പ്രകാശനം ബഹു. ധനകാര്യവകുപ്പ് മന്ത്രി ശ്രീ. കെ എന്‍ ബാലഗോപാല്‍ നിര്‍വ്വഹിക്കും.നബാര്‍ഡ് ചെയര്‍മാന്‍ശ്രീ. കെ വി ഷാജി, പത്മശ്രീ ചെറുവയല്‍രാമന്‍, പത്മശ്രീ ലക്ഷ്മികുട്ടിയമ്മ എന്നിവരെ വേദിയില്‍ ആദരിക്കും. സംസ്ഥാന പ്ലാനിങ്‌ബോര്‍ഡ് വൈസ്‌ചെയര്‍പേഴ്‌സണ്‍ പ്രൊ. (ഡോ.) വി കെ രാമചന്ദ്രന്‍, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ശ്രീമതി. ആര്യ രാജേന്ദ്രന്‍ എസ്, ബഹു. എം. പിമാര്‍, എം. എല്‍. എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മഹനീയസാന്നിധ്യമാകും. തുടര്‍ന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനാകുന്ന യോഗത്തില്‍ സിക്കിം കൃഷി മൃഗസംരക്ഷണ വകുപ്പ്മന്ത്രി ശ്രീ. ലോക്‌നാഥ്ശര്‍മ്മ എക്‌സിബിഷന്‍ സ്റ്റാളുകളുടെ ഉല്‍ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രണ്ട് വേദികളില്‍ വ്യത്യസ്തങ്ങളായ വിഷയങ്ങളെക്കുറിച്ച് സെമിനാറുകളും ചര്‍ച്ചകളും നടക്കും.
Leave a Reply