കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023 നോട് അനുബന്ധിച്ച് നടത്തുന്ന ഡിപിആര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം വെണ്‍പാലവട്ടത്തുളള സമേതിയില്‍ വച്ച് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു. സംരംഭകര്‍ക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിക്കുന്ന ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ സംരംഭകര്‍ക്കും അവരവരുടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിജയകരമാക്കുന്നതിനും ആവശ്യമായ ഒരു വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി പി ആര്‍) ലഭിക്കുന്നതിനോടൊപ്പം, സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യം നേടാനും അവസരം ലഭിക്കും. വിവിധ സംരംഭകരും, ഈ മേഖലയിലെ ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും, സാങ്കേതിക വിദഗ്ധരും ക്ലിനിക്കില്‍ പങ്കെടുക്കും. ഇന്നുമുതല്‍ 17 വരെ, മൂന്ന് ദിവസമായാണ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്.www.vaigakerala.com എന്ന വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ 50 സംരംഭകര്‍ക്കാണ് ഈ അവസരം ലഭിക്കുന്നത്. അവരവരുടെ സംരംഭങ്ങള്‍ക്ക് ഉതകുന്ന ഡി പി ആര്‍ (വിശദമായ പദ്ധതി രേഖ) വൈഗയുടെ വേദിയില്‍ വച്ച് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്യും. കൃഷി ഡയറക്ടര്‍ കെ എസ് അഞ്ജു ഐ എ എസ്, സമേതി ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റിയന്‍, എസ്.എഫ്.എ.സി. മാനേജിംഗ് ഡയറക്ടര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Friday, 29th September 2023
Leave a Reply