വൈഗ 2023 ന്റെ ഭാഗമായി നടക്കുന്ന കാര്‍ഷികപ്രദര്‍ശനം കേരളം കണ്ട ഏറ്റവും മികച്ച പ്രദര്‍ശനമായി. സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ -സ്വകാര്യസ്ഥാപനങ്ങളുടേതടക്കം 250-ലധികം സ്റ്റാളുകളാണ് വൈഗയുടെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ജമ്മു ആന്‍ഡ് കാശ്മീര്‍, സിക്കിം, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ആസാം എന്നിവയുടെ സ്‌റ്റോളുകളും ജനപ്രിയമായി. വിവിധ സംസ്ഥാനങ്ങള്‍ അവരുടെ ഭൗമസൂചികഉല്‍പ്പന്നങ്ങള്‍ അടക്കം പ്രാദേശികമായിട്ടുള്ള …
ചെങ്ങന്നൂർ, കണിച്ചുകുളങ്ങര മൃഗാശുപത്രികളിൽ സൗജന്യ വന്ധ്യംകരണ ശസ്ത്രക്രിയ
Published on :ലോക സ്പേ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നു. മാർച്ച് ഒന്നിന് ചെങ്ങന്നൂർ മൃഗാശുപത്രിയിൽ വെച്ചും മാർച്ച് രണ്ടിന് കണിച്ചുകുളങ്ങര മൃഗാശുപത്രിയിൽ വെച്ചുമാണ് ശസ്ത്രക്രിയ നടക്കുക. മുൻകൂട്ടി രജിസ്റ്റർ ചെയ്ത വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കുമാണ് പ്രവേശനം. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ശസ്ത്രക്രിയകൾയ്ക്ക് ഡബ്ളിയു വി എസ്സ് വിദഗ്ധസംഘത്തിലുള്ള വെറ്ററിനറി സർജൻമാർ …
ലോക സ്പേ ദിനാചരണം ആലപ്പുഴയിൽ
Published on :ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 28 ന് ലോക സ്പേ ദിനം ആചരിക്കുന്നു. ആലപ്പുഴ പഗോഡ റിസോർട്ടിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യാ രാജ് ഉദ്ഘാടനം നിർവ്വഹിക്കും. പരിപാടിയുടെ ഭാഗമായി ഐ വി എ കേരള ആലപ്പുഴ …





