ചെറുകിടത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന ടാപ്പര്‍മാര്‍ക്കായി റബ്ബര്‍ബോര്‍ഡ് നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാന്‍ ഇന്നു വരെ (24.02.2023) അപേക്ഷ നല്‍കാം. റബ്ബറുത്പാദകസംഘങ്ങളില്‍ ഷീറ്റുനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്കും സ്വന്തം തോട്ടങ്ങളില്‍ കുറഞ്ഞത് നൂറു മരങ്ങളെങ്കിലും ടാപ്പുചെയ്യുന്ന ചെറുകിടകര്‍ഷകര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. അപേക്ഷകരുടെ പ്രായപരിധി 18-നും 59-നും ഇടയിലായി നിജപ്പെടുത്തിയിട്ടുണ്ട്. മുന്നൂറ് രൂപയാണ് കുറഞ്ഞ വാര്‍ഷിക പ്രീമിയം തുക. ഓരോ അംഗത്തിന്റെയും പേരില്‍ റബ്ബര്‍ബോര്‍ഡിന്റെ വിഹിതമായി 600 രൂപ നിക്ഷേപിക്കപ്പെടുന്നതാണ്. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് സ്വാഭാവികമരണത്തിന് 80000 രൂപയും അപകടമരണത്തിന് 1.8 ലക്ഷം രൂപയും ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ടായിരിക്കും. അടയ്ക്കുന്ന തുകയ്ക്ക് അനുസൃതമായി ഒരു തുക പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓരോ അംഗത്തിനും തിരികെ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള റബ്ബര്‍ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടുക.
Sunday, 3rd December 2023
Leave a Reply