Monday, 8th December 2025

വൈഗ 2023

Published on :

കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 25 മുതല്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന വൈഗ 2023നോട് അനുബന്ധിച്ച് തിരുവനന്തപുരം സമേതിയില്‍ സംഘടിപ്പിച്ച ആദ്യ ഡിപിആര്‍ ക്ലിനിക്ക് ‘വഴികാട്ടി’ സമാപിച്ചു. 45 സംരംഭകരുടെ ഭാവി സംരംഭങ്ങള്‍ക്ക് അനുയോജ്യമായ 50 വിശദമായ പദ്ധതി രേഖകള്‍ വിദഗ്ധസമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കി വൈഗ വേദിയില്‍ വച്ച് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് സംരംഭകര്‍ക്ക് …

മൃഗഡോക്ടറുടെ സേവനം കര്‍ഷകരുടെ വാതില്‍പ്പടിയില്‍

Published on :

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന/ മൃഗഡോക്ടറുടെ സേവനം കര്‍ഷകരുടെ വാതില്‍പ്പടിയില്‍ എന്ന പദ്ധതിയുടെ ഭാഗമായുളള മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഓരോ വാഹനത്തിലും ഒരു വെറ്ററിനറി സര്‍ജന്‍, ഒരു പാരാവെറ്റ്, ഒരു ഡ്രൈവര്‍ കം അറ്റന്റര്‍ എന്നിവര്‍ ഉണ്ടാകും. സര്‍ജറി ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ഉള്‍പ്പെടെ വാഹനത്തില്‍ ലഭ്യമാണ്. ഇപ്പോള്‍ 29 ബ്ലോക്കുകളില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് …

തേനീച്ചപരിപാലനസര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.)-ന്റെയും റബ്ബറുത്്പാദകസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ 2016-17 മുതല്‍നടത്തിവരുന്ന, ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന തേനീച്ചപരിപാലനസര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഈ വര്‍ഷവും തുടരുന്നതാണ്. തേനീച്ചവളര്‍ത്തലിന്റെ വിവിധഘട്ടങ്ങളിലെ കാലാനുസൃതമായ പരിപാലനമുറകളും പ്രായോഗികപരിശീലനവും ഉള്‍പെടുന്നതാണ് രണ്ടാഴ്ചയില്‍ ഒരുദിവസം എന്ന കണക്കില്‍ നടത്തുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പരിശീലനപരിപാടി. തേനീച്ചവളര്‍ത്തല്‍ പരിശീലകരായി ജോലി നേടുന്നതിനും റബ്ബര്‍തോട്ടങ്ങളില്‍ തേനീച്ചകളെ …

കാര്‍ഷിക നിര്‍ദ്ദേശം

Published on :

ചീരയില്‍ ഇലപ്പുളളിയും ഇലകരിച്ചിലും രോഗത്തിന് ചുവന്ന ചീരയും പച്ചച്ചീരയും ഇടകലര്‍ത്തി നടുക, ട്രൈക്കോഡെര്‍മ്മ അല്ലെങ്കില്‍ സ്യൂഡോമോണാസ് ഇവയിലേതെങ്കിലുമുപയോഗിച്ച് വിത്ത് പരിചരണം നടത്തുക, വെള്ളം വീശി ഒഴിക്കാതെ ചുവട്ടില്‍ മാത്രം ഒഴിക്കുക, രോഗം കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഒരു ലിറ്റര്‍ വെള്ളത്തില്‍ സ്യൂഡോമോണസ് 20 ഗ്രാം, പച്ച ചാണകം 20 ഗ്രാം കലക്കി അതിന്റെ തെളി എടുത്തു …

ആലപ്പുഴ ജില്ലാ പോത്തുകുട്ടി വളർത്തൽ പദ്ധതി    നാളെ  മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

Published on :

ആലപ്പുഴ ജില്ലയിലെ പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഭാഗമായുള്ള പോത്തുകുട്ടി വിതരണോദ്ഘാടനം കായംകുളം ടൗൺഹാളിൽ  വെച്ച് മൃഗസംരക്ഷണക്ഷീരവികസന വകുപ്പ് മന്ത്രി ‍ജെ.ചിഞ്ചുറാണി നാളെ ( 21. 12. 2023 ചൊവ്വ)   12 മണിയ്ക്ക് നിർവ്വഹിക്കും. മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകര വികസന ഏജൻസിയും സംയുക്തമായാണ്  പോത്തുവളർത്തൽ പദ്ധതി  നടപ്പിലാക്കുന്നത്. ആലപ്പുഴ, കൊല്ലം, …