സി.വി.ഷിബു
തൃശൂർ:
നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ആശയം ഉന്നയിച്ചുകൊണ്ട് സംസ്ഥാന കൃഷി വകുപ്പ് അരോഗ്യ വകുപ്പുമായി സംയോജിച്ചുകൊണ്ട് നടപ്പിലാക്കുന്ന ബൃഹദ് പദ്ധതിയായ ജീവനിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നര്‍വ്വഹിക്കും. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷനായി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഗവണ്മെന്റ് ചീഫ് വിപ്പ് കെ.രാജന് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
2021 ഏപ്രില്‍ വരെ നീണ്ടുനില്‍ക്കുന്ന ഒരു ജനകീയ കാമ്പയിന് ആണ് ജീവനി. വിഷ രഹിത പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തതയിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് കൃഷി വകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ എല്ലാ വീടുകളിലും കൃഷി നടപപ്പിലാക്കുക എന്ന ലക്ഷ്യവും പദ്ധതിയ്ക്കുണ്ട്. ഹരിത കേരള മിഷന്റെ സുജലം സുഫലം എന്ന ഉപമിഷന്റെ നേതൃത്വത്തില്‍ ഗ്രാമ പ്രദേശത്തും നഗരങ്ങളിലും നാടന്‍ പച്ചക്കറികൃഷി വ്യാപനം പദ്ധതി ലക്ഷ്യമിടുന്നു. നടീല്‍ വസ്തുക്കളുടെ വതരണം മുതല്‍ ഹൈടെക് കൃഷി വരെയുളള 21 പദ്ധതി ഘടകങ്ങളാണ് څജീവനിچ യ്ക്ക് ഉളളത്.
വീട്ടുവളപ്പിലെ പോഷകത്തോട്ട നിര്‍മ്മാണമാണ് പദ്ധതിയിലെ ആകര്‍ഷണം. വീടുകളില്‍ പോഷകത്തോട്ടം ഒരുക്കുകയും പോഷകാഹാരക്കുറവിനുളള പരിഹാരം കാണുകയുമാണ് ഇതിന്റെ ലക്ഷ്യം. ആരോഗ്യ രംഗത്തെ വിദഗ്ധരും ഇതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ക്കായി പദ്ധതിയുമായി കൈകോര്ക്കുന്നതായിരിക്കും.
തൃശ്ശൂരില്‍ 4 മുതല്‍ 7 വരെ നടക്കുന്ന വൈഗ അന്താരാഷ്ട്ര ശില്പശാല വേദിയിലാണ് മുഖ്യമന്ത്രി ജീവനിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുക. കോര്പ്പറേഷന് മേയര്‍, എം.പി മാര്‍, എം.എല്‍.എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി വിവിധ ജനപ്രസിനിധികളും ചടങ്ങില്‍ സംബന്ധിക്കും.
Leave a Reply