Sunday, 29th January 2023

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

*  പയറില്‍ കരിവളളിക്കേട് എന്ന രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി ഒരു ശതമാനം വീര്യമുളള ബോര്‍ഡോമിശ്രിതം കലക്കി തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക.
* വെളളരി വര്‍ഗ പച്ചക്കറികളില്‍ മൃദുരോമപൂപ്പ് എന്ന കുമിള്‍ രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി രണ്ടര ഗ്രാം മാങ്കോസെബ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ …

പശുക്കളിലും എരുമുകളിലും പടര്‍ന്നുപിടിക്കുന്ന ചര്‍മ്മമുഴ രോഗം ചെറുക്കാം

Published on :

ക്ഷീരമേഖലയ്ക്ക് വെല്ലുവിളിയും ക്ഷീരകര്‍ഷകര്‍ക്ക് ആശങ്കയും ഉയര്‍ത്തി പശുക്കളിലും എരുമുകളിലും പടര്‍ന്നുപിടിക്കുന്ന ചര്‍മ്മമുഴ രോഗത്തെ ചെറുക്കുന്നതിന് ഈ മാസം 15 മുതല്‍ സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും എരുമകള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനായി തീവ്രവാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.…

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :


കന്നുകാലികളില്‍ കണ്ടുവരുന്ന പുതിയ രോഗങ്ങളില്‍ പ്രധാനമാണ് ലംപി സ്‌കിന്‍ ഡിസീസ് അഥവാ സാംക്രമിക ചര്‍മമുഴ രോഗം. പശുക്കളുടെ പാലുല്‍പാദനവും പ്രത്യുത്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിന് കാരണമാവുന്ന ഈ രോഗത്തിന് കാരണം കാപ്രിപോക്‌സ് വൈറസ് കുടുംബത്തിലെ എല്‍.എസ്.ഡി വൈറസുകളാണ്. പശുക്കള്‍ക്കും എരുമകള്‍ക്കും മാത്രമാണ് ചര്‍മമുഴ രോഗ സാധ്യതയുളളത്. ഉയര്‍ന്ന പനി, കറവയിലുളള പശുക്കളുടെ ഉത്പാദനം ഗണ്യമായി കുറയല്‍, തീറ്റമടുപ്പ്,

വീട്ടിലെത്തി വളര്‍ത്തുമൃഗങ്ങളുടെ ചികിത്സ : 29 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ സേവനം ആരംഭിച്ചു.

Published on :

ഉടമകളുടെ വീട്ടിലെത്തി വളര്‍ത്തുമൃഗങ്ങളുടെ ചികിത്സ ലഭ്യമാക്കുന്ന 29 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ സേവനം മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. സംസ്ഥാനത്തുടനീളം തെരഞ്ഞെടുത്ത ബ്ലോക്കുകളിലാണ് പ്രാരംഭഘട്ടത്തില്‍ സേവനം ലഭ്യമാകുക. ദിവസേന ഉച്ചയ്ക്കു ഒരു മണി മുതല്‍ രാത്രി 8 മണിവരെയാണ് സേവനം ലഭ്യമാകുക. 1962 എന്ന ടോള്‍ഫ്രീ നമ്പറിലാണ് മൊബൈല്‍ വെറ്ററിനറി ആമ്പുലന്‍സിന്റെ സേവനത്തിന് കര്‍ഷകര്‍ ബന്ധപ്പെടേണ്ടത്. കന്നുകാലി-പൗള്‍ട്രി …

സംസ്ഥാന കടാശ്വാസ കമ്മീഷന്‍ കാര്‍ഷിക വായ്പ ആനുകൂല്യം: ജൂണ്‍ 30 വരെ അപേക്ഷിക്കാം

Published on :

കേരള സംസ്ഥാന കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷിക വായ്പകള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യത്തിനായി കര്‍ഷകര്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാവുന്നതാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷികവായ്പകള്‍ക്കു നല്‍കിവരുന്ന കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി ഇടുക്കി, വയനാട് ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് 2016 മാര്‍ച്ച് 31 …