Sunday, 29th January 2023

കേരഗ്രാമം പദ്ധതി: ഉദ്ഘാടനം

Published on :

താമരക്കുളം കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 18-ന് വൈകിട്ട് 5 മണിക്ക് താമരക്കുളം വാഴവിളയില്‍ ഓഡിറ്റോറിയത്തില്‍ വച്ച് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് രാവിലെ 10 മണി മുതല്‍ സ്റ്റാളുകളുടെ പ്രദര്‍ശനവും ഉച്ചയ്ക്ക് രണ്ടു മണിക്ക് തെങ്ങുകൃഷി പരിപാലനം, ലോകകീട നിയന്ത്രണം എന്നീ …

കർഷകർ ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും

Published on :

1.പക്ഷികളിൽ അസാധാരണ മരണനിരക്ക് കണ്ടാൽ അടുത്തുള്ള മൃഗാശുപത്രിയെ അറിയിക്കേണ്ടതാണ്.

  1. പക്ഷിപ്പനിയുടെ വൈറസുകൾ അറുപത് ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുമ്പോൾ തന്നെ നശിക്കും.അതിനാൽ ഇറച്ചി,മുട്ട നന്നായി വേവിച്ചു കഴിഞ്ഞാൽ യാതൊരു അപകടവുമില്ല.
  2. ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്തു കഴിഞ്ഞാൽ കൈകൾ വൃത്തിയായി കഴുകണം
  3. രോഗാണുബാധയുള്ള പ്രദേശങ്ങളിലെ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ വ്യക്തി സുരക്ഷാ ഉപാധികളായ മാസ്കും കൈയുറയും ധരിക്കണം.

ആര്യങ്കാവിൽ 15300 ലിറ്റർ മായം കലർന്ന പാൽ പിടികൂടി:  പരിശോധന കർശനമാക്കുമെന്ന് മന്ത്രി ‍ജെ.ചിഞ്ചുറാണി

Published on :

കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ നിന്നും മായം കലർന്ന പാൽ പിടികൂടി. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ കർശന നിർദ്ദേശപ്രകാരം സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിലും ജില്ലകളിലും പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായിരുന്നു മായം കലർന്ന പാൽ പിടികൂടിയത്.

തമിഴ്നാട് തെങ്കാശി വി കെ പുതൂർ വടിയൂർ എന്ന സ്ഥലത്ത് നിന്നും അഗ്രി സോഫ്റ്റ് ഡയറി ഫാം …

പക്ഷിപ്പനി: മൂന്ന് ജില്ലകളിൽ  നിരോധനം

Published on :

സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ  ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് രോഗപ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള  പക്ഷികൾ, മുട്ട, ഇറച്ചി, കാഷ്ടം, തീറ്റ എന്നിവ നശിപ്പിക്കുന്നതിന് നടപടി മൃഗസംരക്ഷണ വകുപ്പ് കർശൻ നടപടികൾസ്വീകരിച്ചു. ഉൻമൂലന ( കള്ളിങ്) പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ രോഗപ്രഭവകേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവ് വരെയുള്ള പ്രദേശങ്ങളിലെ കോഴിക്കടകളും മുട്ട വിൽപ്പന കേന്ദ്രങ്ങളും പൂർണ്ണമായും …