ക്ഷീരവികസന വകുപ്പിന്റേയും, ക്ഷീരസഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ കഞ്ഞിക്കുഴി ബ്ലോക്ക് ക്ഷീരസംഗമം 2023-24 പൊക്ലാശ്ശേരി ക്ഷീരസഹകരണ സംഘം പരിസരത്ത് വച്ച് ഈ മാസം 31 ന് ആലപ്പുഴ എം.പി. അഡ്വ. എ.എം. ആരിഫ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ഇതിനോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ക്ഷീരവികസന സെമിനാര്‍, ഉദ്ഘാടന സമ്മേളനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ക്ഷീരസംഘങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം, ഡയറി ക്വിസ്സ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ആലപ്പുഴ എം.എല്‍.എ. പി.പി. ചിത്തരഞ്ജന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
Wednesday, 14th May 2025
Leave a Reply