കേരള ജനതയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന രീതിയില്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ സമയബന്ധിതമായി കൂടുതല്‍ ഫലപ്രദവും ചലനാത്മകവുമാക്കുന്നതിനും ഉല്‍പാദനം, വിപണനം, മൂല്യ വര്‍ദ്ധനവ്, ആരോഗ്യം എന്നീ മേഖലകള്‍ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ക്യാമ്പയിന്‍ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പോഷക സമൃദ്ധി മിഷന്‍ രൂപീകൃതമായിരിക്കുന്നു .പച്ചക്കറി,പയര്‍ വര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍ എന്നിവയുടെ ആവശ്യ അളവിലുള്ള ഉപയോഗത്തിലൂടെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക. പോഷക പ്രാധാന്യമുള്ള ചെറുധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിളകളുടെ ഉത്പാദനവും ഉപയോഗവും വ്യാപകമാക്കുക.പയറുവര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഉത്പാദനം ആരോഗ്യ സൂചികക്ക് അനുസൃതമായി വര്‍ദ്ധിപ്പിക്കുക. കൂണ്‍ കൃഷിയും കൂണ്‍ അടിസ്ഥാനമാക്കിയ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക. ഉത്തമ കൃഷി രീതികളിലൂടെയും ജൈവകൃഷി രീതികളിലൂടെയും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക. ഉല്‍പാദനം, വിപണനം, മൂല്യ വര്‍ദ്ധനവ് എന്നീ മേഖലകളില്‍ ലഭ്യമായ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി ഉപയോഗിച്ച് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക. പോഷക ഭക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ജീവിതശൈലി രോഗങ്ങളില്‍ നിന്നും വിമുക്തി നേടുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക. എന്നിവയാണ് മിഷന്റെ പ്രധാന ലക്ഷ്യങ്ങള്‍
Tuesday, 29th April 2025
Leave a Reply