ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് വിവിധ കാര്‍ഷിക മേഖലകളില്‍ കര്‍ഷകരോട് സംവദിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനായി കൃഷിദര്‍ശന്‍ എന്ന പരിപാടി ആരംഭിക്കുകയാണ്. ഈ വര്‍ഷത്തെ സംസ്ഥാന തല കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് ചിങ്ങം1 (ആഗസ്റ്റ് 17) ന് പദ്ധതിക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്തെ മുഴുവന്‍ കൃഷി ബ്ലോക്കുകളിലും ഘട്ടംഘട്ടമായാണ് കൃഷിദര്‍ശന്‍ പരിപാടി നടത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം 28 ബ്ലോക്കുകളിലായിരിക്കും പരിപാടി നടത്തുക. ഒരു ജില്ലയില്‍ ഒന്ന് എന്ന ക്രമത്തില്‍ ജില്ലാതല പരിപാടിയായി ഒന്നാം ഘട്ടവും ജില്ലയില്‍ ഒന്ന് എന്ന കണക്കില്‍ ബ്ലോക്ക് തല പരിപാടിയായി രണ്ടാം ഘട്ടവും ഈ വര്‍ഷം നടക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയായാണ് കൃഷി വകുപ്പ് മന്ത്രിയുടെ കൃഷിദര്‍ശന്‍ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കാര്‍ഷിക-ഭക്ഷ്യ ശാസ്ത്രസാങ്കേതിക എക്‌സിബിഷന്‍ കൃഷിദര്‍ശന്റെ ഭാഗമായി അതാതു ബ്ലോക്കുകളില്‍ ഉണ്ടാകും. കൃഷിദര്‍ശന്‍ പരിപാടി നടക്കുന്ന ജില്ലയിലെ എല്ലാ കൃഷി ഉദ്യോഗസ്ഥരെയും അന്നേദിവസം കൃഷി വകുപ്പ് മന്ത്രി നേരിട്ട് കണ്ടു പദ്ധതി പുരോഗതി വിലയിരുത്തുകയും ജില്ലയിലെ കാര്‍ഷിക മേഖലയിലെ സാധ്യതകള്‍,ഞങ്ങളും കൃഷിയിലേക്ക്, കൃഷി കൂട്ടങ്ങളുടെ സ്ഥിതി, കാര്‍ഷിക പ്രശ്‌നങ്ങള്‍, നടത്തിപ്പു പ്രശ്‌നങ്ങള്‍ എന്നിവ അവലോകനം ചെയ്യുകയും ചെയ്യും. ജില്ലയിലെ കര്‍ഷകരെ മന്ത്രി നേരിട്ട് കേട്ട് പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന കാര്‍ഷിക അദാലത്തും നടത്തും. പരിപാടിയുടെ ഭാഗമായി ബ്ലോക്കിലെ ഒരു പഞ്ചായത്ത് കേന്ദ്രമാക്കി മന്ത്രിയുടെ ഞങ്ങളും കൃഷിയിലേക്ക്- ഗൃഹസന്ദര്‍ശനം, ഒരു കര്‍ഷക ഭവനം കേന്ദ്രീകരിച്ച് ‘ഭവന കൂട്ടായ്മ’, കാര്‍ഷിക സാംസ്‌കാരിക പരിപാടികള്‍ എന്നിവയുമുണ്ടാകും. ബ്ലോക്കിലെ ഒരു പഞ്ചായത്തിനെ മാതൃക ഹരിത പോഷക ഗ്രാമമായും ജില്ലയിലെ ഒരു കൃഷിഭവനെ ടങഅഞഠ കൃഷിഭവനായും പ്രഖ്യാപിക്കുന്ന പരിപാടിയും ഇതോടൊപ്പം ഉണ്ടാകും. ഏറ്റവും നല്ല പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്, ഏറ്റവും നല്ല കര്‍ഷക /കര്‍ഷകന്‍/ കുട്ടിക്കര്‍ഷകന്‍ ഏറ്റവുംനല്ല ഹരിത സ്‌കൂള്‍, മാധ്യമ റിപ്പോര്‍ട്ടിംഗ്, നവീന കൃഷിരീതി കര്‍ഷകന്‍, കര്‍ഷക സൗഹൃദ ബാങ്ക്, ഏറ്റവും നല്ല കഎട ജൈവ പ്ലോട്ട്, ഏറ്റവും നല്ല PACS എന്നിവയ്ക്കും പുരസ്‌കാരം നല്‍കുന്നതായിരിക്കും. ജില്ലയിലെ കൃഷിദര്‍ശന്‍ പരിപാടിയുടെ അവസാന രണ്ടു ദിവസങ്ങളിലും കേരള കാര്‍ഷിക സര്‍വകലാശാലയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണ സമയവും ഈ പരിപാടിയില്‍ കോഴ്‌സിന്റെ ഭാഗമായി പങ്കെടുക്കുന്നതായിരിക്കും. കൃഷിദര്‍ശന്‍ പരിപാടിയുടെ ഭാഗമായുള്ളമൂന്നു ദിവസത്തെ എക്‌സിബിഷനില്‍ കൃഷിവകുപ്പിന്റെ കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കേരള കാര്‍ഷിക സര്‍വ്വകലാശാലയും മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പും പങ്കെടുക്കുന്നതായിരിക്കും .
Monday, 20th March 2023
Leave a Reply