Saturday, 27th July 2024

സംസ്ഥാന കൃഷിവകുപ്പ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന പ്രദർശനമേളയായ “വൈഗ” യിലെ മൃഗസംരക്ഷണ വകുപ്പ്  പ്രദർശന സ്റ്റാളുകൾ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി സന്ദർശിച്ചു.  “വൈഗ” ദേശീയ

സെമിനാറിൽ പങ്കെടുക്കാനെത്തിയ ഉത്തരാഖണ്ഡ് കൃഷിമന്ത്രി ഗണേഷ് ജോഷിയെയും സ്റ്റാൾ സന്ദർശനത്തിനിടെ  മന്ത്രി കണ്ടുമുട്ടി. കാർഷിക-മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയിലെ മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ പ്രദർശന സ്റ്റാളുകൾ കർഷകർക്ക് കൂടുതൽ പ്രോത്സാഹനവും അവബോധവും നൽകാൻ ഉപകരിക്കുന്നവയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *