Tuesday, 30th May 2023

തിരുവനന്തപുരം നഗരസഭ പരിധിയ്ക്കുള്ളിലെ തെരുവ് നായ്ക്കളിലെ പേവിഷബാധ, വംശവർദ്ധനവ് എന്നിവ നിയന്ത്രിക്കുന്നതിനായി  ആനിമൽ ബർത്ത് കൺട്രോൾ സർജറികൾ, പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾ , വാക്സിനേഷൻ ,സെൻസസ് എന്നിവ ഏകോപിപ്പിച്ചു കൊണ്ട് റേബീസ് ഫ്രീ തിരുവനന്തപുരം എന്ന പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. നാളെ വൈകീട്ട് 3.30 ന് ( മാർച്ച് 1 ബുധനാഴ്ച ) തിരുവനന്തപുരം എസ്.പി ഗ്രാന്റ് ഡേയ്സ് ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി പങ്കെടുക്കും. മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും.

തിരുവനന്തപുരം നഗരസഭ, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കംപാഷൻ ഫോർ ആനിമൽ വെൽഫെയർ അസോസിയേഷൻ (കാവയും) എന്നിവർ സംയുക്തമായി  ദേശീയ ക്ഷീരവികസന ബോർഡിന്റെ സഹോദരസ്ഥാപനമായ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് ഹൈദരബാദിന്റെ സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *