2023 ഫെബ്രുവരി 25 മുതല്‍ തിരുവനന്തപുരം ജില്ലയിലെ പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ‘വൈഗ 2023’ എന്ന ബൃഹത് സംരംഭകത്വ വികസന പരിപാടി ഇന്ന് (02.03.2023) സമാപിക്കുകയാണ്. സംരംഭകരുടെയും ശാസ്ത്രജ്ഞരുടെയും കര്‍ഷകരുടെയും നവാഗതരുടെയും പൊതു സമൂഹത്തിന്റെയും പങ്കാളിത്തം കൊണ്ട് വൈഗയുടെ ഈ ആറാമത് പതിപ്പും ചരിത്രം കുറിച്ചിരിക്കുകയാണ്. സംരംഭകരുടെയും നവാഗതരുടെയും ആശയങ്ങളെ വായ്പാ ബന്ധിതമാക്കുന്നതിനുതകുന്ന, ബാങ്കുകളുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള ഡി. പി. ആര്‍. ക്ലിനിക്, കേരളത്തിന്റെ പരാമ്പരാഗത ഉത്പന്നങ്ങള്‍, ഭൗമ സൂചക പദവി ലഭിച്ച ഉത്പന്നങ്ങള്‍, സംസ്‌കരിച്ച മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവയുടെ മെച്ചപ്പെട്ട വിപണനം ഉറപ്പാക്കുന്നതിനുള്ള ബീ2ബീ മീറ്റ് എന്നിവ വൈഗ 2023 ന്റെ മുഖമുദ്രകളായിരുന്നു. കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യുന്നതിനും പരിഹരിക്കുന്നതിനും ഉപയുക്തമായ രീതിയില്‍ സംഘടിപ്പിച്ച അഗ്രിഹാക്കും വൈഗ 2023 ലെ പ്രമുഖ പരിപാടിയായിരുന്നു. കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍, വിജയഗാഥകള്‍, ഭൗമസൂചകങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്ന 250ലേറെ സ്റ്റാളുകള്‍, ആശയ സമ്പന്നമായ സെമിനാറുകള്‍ എന്നിവ എടുത്തുപറയത്തക്ക പ്രത്യേകതകളായിരുന്നു.
ഇന്ന് വൈകുന്നേരം 4.00 മണിക്ക് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സമാപന സമ്മേളത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രസ്തുത പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു, റവന്യൂ-ഹൗസിംഗ് വകുപ്പ് മന്ത്രി കെ.രാജന്‍, തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്, പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി അഡ്വ. വി. ശിവന്‍കുട്ടി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, പൊതുമരാമത്ത് & വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്, തുറമുഖ, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍,. കേരള നിയമസഭ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, തിരുവനന്തപുരം മേയര്‍, എം.പി. മാര്‍, എം.എല്‍.എ. മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഡപ്യൂട്ടി മേയര്‍, മറ്റ് ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്.
Friday, 29th September 2023
Leave a Reply