കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 25 മുതല്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന വൈഗ 2023ല്‍ കാര്‍ഷിക പ്രാധാന്യമുള്ള 18 വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ദേശീയ – അന്തര്‍ദേശീയ തലത്തിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ കാര്‍ഷിക മേഖലയിലെ പുതിയ ട്രെന്റുകള്‍, വ്യത്യസ്ത ആശയങ്ങള്‍, കൃഷിരീതികള്‍ എന്നിവ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പകര്‍ന്നുനല്‍കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സമേതിയില്‍ സംഘടിപ്പിച്ച ഡിപി ആര്‍ ക്ലിനിക്കിന്റെ രണ്ടാം ദിവസത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മൂല്യവര്‍ദ്ധന ശൃംഖലയുടെ വികസനം എന്ന ആശയത്തില്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് വൈഗയുടെ ഭാഗമായി, കര്‍ഷകരുടെ ഉല്പന്നങ്ങള്‍ സംഭരിക്കുവാനും മൂല്യവര്‍ദ്ധനവ് നടത്തുവാനും ഉദ്ദേശിക്കുന്ന സംരംഭകരെ കര്‍ഷകരുമായി ബന്ധിപ്പിക്കുവാന്‍ ബിസിനസ്സ് 2 ബിസിനസ്സ് (ബി2ബി) മീറ്റ് സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. കാര്‍ഷിക സംരംഭകരെ സഹായിക്കുവാനും വഴികാട്ടിയാകുവാനും ഡി.പി.ആര്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കും. കാര്‍ഷികമേഖലയിലെ സംരംഭകത്വവികസനത്തിനു മുതല്‍ക്കൂട്ടാകുകയാണ് വൈഗ 2023 ഡിപി ആര്‍ ക്ലിനിക്ക് വഴി ലക്ഷ്യമിടുന്നതെന്നും, തുടര്‍ന്നും രണ്ട് മാസ ഇടവേളകളില്‍ ക്ലിനിക്ക് സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മൂല്യവര്‍ദ്ധിത കാര്‍ഷിക ഉത്പന്നങ്ങള്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഉടന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ‘കേരള്‍ ആഗ്രോ’ ബ്രാന്‍ഡില്‍ എത്തിക്കുമെന്നും കാര്‍ഷികമേഖലയിലെ പ്രധാനപ്രശ്‌നനങ്ങള്‍ക്ക് സാങ്കേതികമായ പരിഹാരം കാണുന്നതിന് അഗ്രി-ഹാക്കത്തോണും വൈഗയോടനുബന്ധിച്ച് നടത്തുന്നുണ്ടെന്നും മന്ത്രിഅറിയിച്ചു. വ്യത്യസ്ത പ്രശ്‌നങ്ങള്‍ക്ക് 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഹാക്കത്തോണ്‍ വേദിയില്‍ വച്ച് പരിഹാരമാര്‍ക്ഷങ്ങള്‍ വികസിപ്പിക്കും. നിലവില്‍ ലഭിച്ച അപേക്ഷകളുടെയും പരിഹാരമാര്‍ക്ഷങ്ങളുടെയും പ്രാഥമിക പരിശോധന വിദഗ്ധരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി.
Tuesday, 29th April 2025
Leave a Reply