
ഡോ .എം. മുഹമ്മദ് ആസിഫ്
(വെറ്ററിനറി സര്‍ജന്‍, മൃഗസംരക്ഷണ വകുപ്പ്)
ക്ഷീരമേഖലയ്ക്ക് വെല്ലു വിളിയും ക്ഷീരകര്‍ഷകര്‍ക്ക് ആശ ങ്കയും ഉയര്‍ത്തി സംസ്ഥാനത്ത് പശുക്കളിലെ സാംക്രമിക വൈറ സ് രോഗമായ ലംപി സ്‌കിന്‍ ഡിസീസ് അഥവാ സാംക്രമിക ചര്‍മ മുഴ രോഗം വ്യാപനം. പശുക്കളുടെ പാലുല്‍പ്പാദനവും പ്രത്യുല്‍പ്പാദന ക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിന് കാരണമാവുന്ന ലംപി സ്‌കിന്‍ രോഗം ക്ഷീര മേഖലയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല, കര്‍ഷ കര്‍ക്ക് ഉണ്ടാവുന്ന തൊഴില്‍ നഷ്ടവും സാമ്പത്തിക നഷ്ടവും ഏറെയാണ്.
2019 – ല്‍ ഒഡീഷയിലായിരുന്നു പശുക്കളില്‍ രാജ്യത്തെ ആദ്യ ലംപി സ്‌കിന്‍ രോഗബാധ കണ്ടെ ത്തിയത്. തുടര്‍ന്ന് കേരളമുള്‍ പ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്കും വലിയ രീതിയില്‍ രോഗവ്യാപന മുണ്ടായി. തുടക്കത്തില്‍ രോഗം ബാധിച്ച് പശുക്കള്‍ മരണപ്പെടു ന്നത് കുറവായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലു ണ്ടായ ചര്‍മ മുഴ വ്യാപനത്തില്‍ ചത്തൊടുങ്ങിയത് പതിനായി രക്കണക്കിന് പശുക്കളാണ്. ഇപ്പോഴും ഈ പ്രദേശങ്ങളില്‍ രോഗം പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല.
ലംപി സ്‌കിന്‍ രോഗവ്യാപനം എങ്ങനെ ?
ലംപി സ്‌കിന്‍ രോഗത്തിന് കാരണം കാപ്രിപോക്‌സ് വൈറ സ് കുടുംബത്തിലെ എല്‍. എസ്. ഡി. വൈറസുകളാണ്. ഈ വൈറസുകളെ കന്നുകാലികളി ലേക്ക് പ്രധാനമായും പടര്‍ത്തു ന്നത് കടിയീച്ച, ചെള്ള്, കൊതുക്, വട്ടന്‍/പട്ടുണ്ണി തുടങ്ങിയ രക്ത മൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗം ബാധിച്ച പശുക്കളുടെ രക്തത്തിലും ത്വക്കില്‍ നിന്ന് അടര്‍ന്ന് വീഴുന്ന വ്രണശല്‍ക്ക ങ്ങളിലും ഉമിനീരിലും മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും ഒലിക്കുന്ന സ്രവത്തിലും പാലിലും മറ്റ് ശരീര സ്രവങ്ങളിലുമെല്ലാം ഉയര്‍ന്ന വൈറസ് സാന്നിധ്യം ഉണ്ടാവും. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അമ്മയില്‍ നിന്ന് കിടാവിലേക്ക് പാല്‍ വഴിയും രോഗം പകരും. അണുവിമുക്തമാക്കാത്ത കുത്തി വെയ്പ് സൂചികള്‍ ഉപയോ ഗിക്കുന്നതും രോഗപ്പകര്‍ച്ചക്ക് ഇടയാക്കും. രോഗം ബാധിച്ച പശുവിന്റെ ഉമിനീരും മറ്റ് ശരീര സ്രവങ്ങളും കലര്‍ന്ന് രോഗാണു മലിനമായ തീറ്റകളും കുടി വെള്ളവും കഴിക്കുന്നതിലൂടെയും മറ്റ് പശുക്കളിലേക്ക് വൈറസ് വ്യാപനം നടക്കും. വായുവിലൂടെ രോഗവ്യാപനം നടന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പശുക്കള്‍ക്കും എരുമകള്‍ക്കും മാത്രമാണ് ചര്‍മ മുഴ രോഗ സാധ്യ തയുള്ളത്. നാടന്‍ പശുക്കളെ അപേക്ഷിച്ച് വളരെ നേര്‍ത്ത ചര്‍മ്മമുള്ള എച്ച്. എഫ്. അടക്ക മുള്ള സങ്കരയിനം പശുക്കളെ രോഗം പെട്ടെന്ന് ബാധിക്കും. ഗര്‍ഭവതികളായ പശുക്കളിലും കറവപ്പശുക്കളിലും കിടാക്കളിലും രോഗസാധ്യത ഉയര്‍ന്നതാണ്. ഈ രോഗം കന്നുകാലികളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തു ജന്യരോഗങ്ങളില്‍ ഒന്നല്ലാത്തതി നാല്‍ പശുക്കളെ കൈകാര്യം ചെയ്യുന്നതിലോ പാല്‍ ഉപയോ ഗിക്കുന്നതിനോ അനാവശ്യ ആശ ങ്കകള്‍ വേണ്ട.
ലംപി സ്‌കിന്‍ രോഗലക്ഷണ ങ്ങള്‍ എന്തെല്ലാം ?
പശുക്കളുടെ ത്വക്കിനെയും ദഹനവ്യൂഹത്തെയും ശ്വസന വ്യൂഹത്തെയുമാണ് ലംപി സ്‌കിന്‍ വൈറസുകള്‍ പ്രധാനമായും ബാധിക്കുക. രോഗാണുബാധയേറ്റ 4 മുതല്‍ 14 ദിവസങ്ങള്‍ക്കകം പശുക്കളും എരുമകളും ലക്ഷണ ങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. ഉയര്‍ന്ന പനി, കറവയിലുള്ള പശു ക്കളുടെ ഉല്‍പ്പാദനം ഗണ്യമായി കുറയല്‍, തീറ്റ മടുപ്പ്, മെലിച്ചില്‍, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ്, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞൊലിക്കല്‍, കഴലകളുടെ വീക്കം എന്നിവയെ ല്ലാമാണ് ആദ്യ ലക്ഷണങ്ങള്‍. തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ ത്വക്കില്‍ പല ഭാഗങ്ങളിലായി 2 മുതല്‍ 5 സെന്റിമീറ്റര്‍ വരെ വ്യാസത്തില്‍ വൃത്താകൃതിയില്‍ നല്ല കട്ടിയുള്ള മുഴകള്‍ പ്രത്യ ക്ഷപ്പെട്ടു തുടങ്ങും. തലയിലും കഴുത്തിലും കൈകാലുകളിലും അകിടിലും വാലിന്റെ കീഴ്ഭാഗ ത്തും ഗുദഭാഗത്തുമെല്ലാം ഇത്തരം മുഴകള്‍ ധാരാളമായി കാണാം. രോഗതീവ്രത കൂടിയാല്‍ ശരീര മാസകലം മുഴകള്‍ കാണാനും സാധ്യതയുണ്ട്. രോഗത്തിന് സാംക്രമിക ചര്‍മ മുഴ രോഗം എന്ന് പേര് വന്നതിന് കാരണവും ഇത് തന്നെയാണ്. ചെറിയ മുഴകള്‍ ക്രമേണ ശമിക്കുമെങ്കിലും വലിയ മുഴകള്‍ പൊട്ടി രക്തസ്രാവത്തി നും വ്രണങ്ങളായി തീരാനും സാധ്യതയുണ്ട്. ഇത്തരം മുഴകള്‍ വായിലും അന്നനാളത്തിലും ശ്വസനനാളിയിലുമെല്ലാം ഉണ്ടാവാനും ഇടയുണ്ട്. ഇത് പലപ്പോഴും ശ്വസനതടസ്സം, ന്യൂമോണിയ, തീറ്റ കഴിയ്ക്കാ നുള്ള പ്രയാസം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കിടയാക്കും. കീഴ്ത്താ ടി, ശരീരത്തിന്റെ കീഴ് ഭാഗം, കൈകാലുകള്‍ തുടങ്ങിയ ശരീര ഭാഗങ്ങളോട് ചേര്‍ന്നുള്ള നീര്‍ക്കെ ട്ടും ചര്‍മമുഴ രോഗബാധയില്‍ കണ്ടുവരുന്നു. ഗര്‍ഭിണി പശു ക്കളുടെ ഗര്‍ഭമലസാനും പശു മദി കാണിക്കാതിരിക്കാനും പ്രത്യുല്‍ പ്പാദനചക്രം താളം തെറ്റാനും ചില പ്പോള്‍ ചര്‍മമുഴ രോഗം കാരണ മായേക്കാം.
ലംപി സ്‌കിന്‍ രോഗത്തെ എങ്ങനെ തടയാം
രോഗം ബാധിച്ച പശുക്കളുടെ ഐസൊലേഷന്‍ തന്നെയാണ് ലംപി സ്‌കിന്‍ രോഗവ്യാപനം തടയാനുമുള്ള വഴി. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുകയോ രോഗബാധ സംശയിക്കുകയോ ചെയ്ത കന്നുകാലികളെ പ്രത്യേ കം മാറ്റി പാര്‍പ്പിച്ച് ചികിത്സയും പരിചരണവും നല്‍കണം. രോഗ ബാധയേറ്റ പശുക്കളുമായി മറ്റു മൃഗങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ടാ വാനിടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും തടയണം. രോഗം ബാധിച്ച പശുക്കളുടെ പാല്‍ കുടിക്കാന്‍ കിടാക്കളെ അനു വദിക്കരുത്.
ലംപി സ്‌കിന്‍ രോഗകാരിയായ വൈറസിനെതിരെ പ്രവര്‍ത്തിച്ച് അവയെ നശിപ്പിക്കുന്ന ആന്റി വൈറല്‍ മരുന്നുകള്‍ നിലവിലില്ല. പൊതുവെ മരണനിരക്ക് കുറഞ്ഞ അസുഖമാണെങ്കിലും പ്രതിരോധ ശേഷി കുറയുന്നതടക്കമുള്ള കാരണങ്ങളാല്‍ ഉണ്ടാവാനിട യുള്ള ശ്വാസകോശാണുബാധ, കുരലടപ്പന്‍, അകിട് വീക്കം തുടങ്ങിയ പാര്‍ശ്വാണുബാധകള്‍ തടയാനും, രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും, ആന്റി ബയോട്ടിക്, ആന്റി ഇന്‍ഫ്‌ളമേറ്റ റി മരുന്നുകളും, പനി, വേദന സംഹാരികളും, കരള്‍ സംരക്ഷണ -ഉത്തേജക മരുന്നുകളും ജീവകം എ , ഡി, ഇ, കെ , സെലേനിയം , കോപ്പര്‍, സിങ്ക്, അയേണ്‍ എന്നിവ യെല്ലാം അടങ്ങിയ ജീവകധാതു മിശ്രിത കുത്തിവെപ്പുകളും രോഗാ രംഭത്തില്‍ തന്നെ നല്‍കണം.
ചര്‍മത്തിലെ മുഴകളും മുഴകള്‍ പൊട്ടിയുണ്ടാകാനിടയുള്ള വ്രണ ങ്ങളും ഉണങ്ങി ഭേദപ്പെടാന്‍ രണ്ടാഴ്ചയോളം സമയമെടുക്കും. വ്രണങ്ങളില്‍ അണുബാധക ള്‍ക്കും ഈച്ചകള്‍ വന്ന് മുട്ടയിട്ട് പുഴുബാധയ്ക്കും സാധ്യതയേ റെയാണ്. മുഴകളില്‍ ഈച്ചകളെ അകറ്റാനും വ്രണമുണക്കത്തിനും ലോറേക്‌സെയ്ന്‍ , ഹൈമാക്‌സ്, ഡി.മാഗ് , ടോപ്പിക്യൂയര്‍ പ്ലസ്, സ്‌കാവോണ്‍, ചാര്‍മില്‍, ഫ്‌ലെ മാറ്റിക് , എക്സോഹീല്‍, വെറ്റ് -ഒ- മാക്‌സ്, വോക്സിറ്റോ തുടങ്ങിയ ഏതെങ്കിലും ലേപനങ്ങള്‍ മുഴക ളിലും വ്രണങ്ങളിലും പ്രയോഗി ക്കണം. പച്ചമഞ്ഞളും വേപ്പിലയും ചേര്‍ത്ത് അരച്ച് മുഴകളിലും വ്രണങ്ങളിലും പ്രയോഗിക്കുന്ന ജൈവ രീതിയും ഈച്ചകളെ അകറ്റാനും മുഴകള്‍ കുറയാനും മുറിവുണക്കത്തിനും പ്രയോഗി ക്കാം. പക്ഷികള്‍ പശുക്കളുടെ മേനിയില്‍ വന്നിരുന്ന് മുഴകളും വ്രണങ്ങളും കൊത്തിവലിക്കാതെ ശ്രദ്ധിക്കണം .
വ്രണങ്ങളില്‍ പുഴുക്കള്‍ ഉണ്ടെ ങ്കില്‍ മരുന്നുകൂട്ടുകള്‍ പ്രയോഗി ക്കുന്നതിന് മുന്‍പായി യൂക്കാലി പ്റ്റസ് തൈലമോ, ടര്‍പെന്റൈന്‍ തൈലമോ, കര്‍പ്പൂരം അലിയിച്ച വെളിച്ചെണ്ണയോ അല്ലെങ്കില്‍ ആത്തയില അരച്ചോ മുറിവില്‍ പുരട്ടി പുഴുക്കളെ പുറത്ത് കള യണം. വ്രണങ്ങളിലെ ഈച്ചക ളെ അകറ്റുന്നതിനായും അവയുടെ ലാര്‍വകളെ നശിപ്പിക്കുന്നതി നായും പശുവിന് ഐവര്‍മെക്ട്ടിന്‍ കുത്തിവെയ്പ് നല്‍കുന്നതും ഫലപ്രദമാണ്. പുഴുക്കളും പഴു പ്പും നിറഞ്ഞ വ്രണങ്ങള്‍ പൊട്ടാ സ്യം പെര്‍മാംഗനേറ്റ് നേര്‍പ്പിച്ച ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ശേഷം മുറിവു ണക്കത്തിന് മേല്‍പറഞ്ഞ ലേപന ങ്ങള്‍ പുരട്ടാം. ആഴമുള്ള വ്രണ ങ്ങള്‍ ആണെങ്കില്‍ അണുവിമുക്ത മാക്കിയ ശേഷം മഗ്‌നീഷ്യം സള്‍ഫേറ്റും (ഭേദിഉപ്പ്) കര്‍പ്പൂരവും ചേര്‍ത്ത മിശ്രിതം നിറച്ച് പൊതി ഞ്ഞാല്‍ മുറിവുണക്കം വേഗത്തി ലാവും.രോഗം മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാവുന്ന നീര്‍ക്കെട്ടൊഴിവാക്കുന്നതിനായി ചികിത്സകള്‍ക്കൊപ്പം ചൂടുകിഴി പ്രയോഗവും നടത്താവുന്നതാണ്.
രോഗം ബാധിച്ച പശുക്കളുടെ ത്വക്കിലെ മുഴകളില്‍ നിന്നും അടര്‍ന്നുവീഴുന്ന പൊറ്റകളിലും വ്രണഭാഗങ്ങളിലും വൈറസിന്റെ സാന്നിധ്യം ഉയര്‍ന്നതായിരിക്കും. തൊഴുത്തില്‍ നിന്നും ചാണകവും മറ്റ് അവശിഷ്ടങ്ങളും നീക്കിയ ശേഷം തറയും, തീറ്റ തൊട്ടിയും, മറ്റുപകരണങ്ങളും ഒരു ശതമാനം ഫോര്‍മാലിന്‍ ലായനിയോ 2 ശതമാനം വീര്യമുള്ള ഫിനോള്‍ ലായനിയോ, 4% വീര്യമുള്ള അലക്കുകാരം (സോഡിയം കാര്‍ബണേറ്റ്) ലായനിയോ ബ്ലീച്ചിംഗ് പൗഡര്‍ ലായനിയോ ഉപയോഗിച്ച് കഴുകി സൂര്യപ്രകാശ മേല്‍പ്പിക്കണം. വിപണിയില്‍ ലഭ്യമായ ഗ്ലൂട്ടറാല്‍ഡിഹൈഡ് രാസസംയുക്തങ്ങള്‍ അടങ്ങിയ ബയോക്ലീന്‍, കൊര്‍സോലിന്‍ തുടങ്ങിയ ലായനികളും തൊഴു ത്തും പരിസരവും ശുചിയാക്കാന്‍ ഉപയോഗിക്കാം. ക്വാര്‍ട്ടനറി അമോണിയം അടങ്ങിയ മറ്റ് ലായനികളും മികച്ച അണുനാശി നികളാണ്.
രോഗാണുവിന്റെ വാഹകരായ ബാഹ്യപരാദങ്ങളെ തടയുന്ന തിനായി പട്ടുണ്ണിനാശിനികള്‍ നിര്‍ദേശിക്കപ്പെട്ട അളവില്‍, കൃത്യമായ ഇടവേളകളില്‍ പശു ക്കളുടെ ശരീരത്തിലും തൊഴു ത്തിലും പരിസരത്തും പ്രയോഗി ക്കണം. കിടാക്കളടക്കം എല്ലാ ഉരു ക്കളുടെ ശരീരത്തിലും പട്ടുണ്ണി നാശിനികള്‍ പ്രയോഗിക്കാന്‍ മറക്കരുത്. ഡെല്‍റ്റാമെത്രിന്‍, ഫ്‌ളുമെത്രിന്‍, സൈപെര്‍മെത്രിന്‍, അമിട്രാസ് തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ മരുന്നുകളാണ് ഇതിന് അനിയോജ്യം. വിപണിയില്‍ ലഭ്യ മായ ഡെല്‍റ്റാമെത്രിന്‍ അടങ്ങിയ ലൈസിടിക്ക്, റ്റിനിക്‌സ്, സൈപെര്‍ മെത്രിന്‍ അടങ്ങിയ ക്ലിനാര്‍ , ഫ്‌ളുമെത്രിന്‍ അടങ്ങിയ ഫ്‌ളു മിന്റാസ് , നാഷ് തുടങ്ങിയ ലേപ നങ്ങള്‍ ഉദാഹരണങ്ങളാണ്. വേപ്പെണ്ണ, പൂവത്തെണ്ണ തുടങ്ങിയ ലേപനങ്ങളും പരാദങ്ങളെ അക റ്റാന്‍ ഫലപ്രദമാണ്.
ബാഹ്യപരാദലേപനങ്ങള്‍ ചേര്‍ത്ത് തൊഴുത്തിന്റെ ചുമര് വെള്ളപൂശാം. വളക്കുഴിയില്‍ ആഴ്ചയില്‍ രണ്ട് തവണ ഒരു കിലോ കുമ്മായം 250 ഗ്രാം വീതം ബ്ലീച്ചിംഗ് പൗഡറില്‍ ചേര്‍ത്ത് വിതറണം. കൊതുകുനിയന്ത്രണ വും പരിസരശുചിത്വവും രോഗ നിയന്ത്രണത്തില്‍ പ്രധാനമാണ്. രോഗം ബാധിച്ച ഉരുക്കളെ പാര്‍പ്പിച്ച തൊഴുത്തിന് ചുറ്റും കൊതുകുകളെയും, ഈച്ചകളെ യും തടയുന്ന വലകള്‍ കെട്ടു ന്നതും അവയെ തടയുന്ന ലേപന ങ്ങള്‍ തളിക്കുന്നതും കര്‍പ്പൂരവും മറ്റും പുകയ്ക്കുന്നതും രോഗ സംക്രമണം നിയന്ത്രിക്കാന്‍ ഉപ കരിക്കും.
അനുകൂല സാഹചര്യങ്ങളില്‍ മുഴകളിലെ പഴുത്ത് പൊട്ടിയ വ്രണങ്ങളിലും ഉണങ്ങിയ പൊറ്റ കളിലും 35 ദിവസത്തോളം നിലനില്‍ക്കാന്‍ വൈറസുകള്‍ക്ക് ശേഷിയുണ്ട്. അനുകൂല കാലാ വസ്ഥയില്‍ തൊഴുത്തിലും, പരി സരത്തും നീണ്ടകാലം നിലനില്‍ ക്കുവാനും വൈറസിന് സാധിക്കും. അതുകൊണ്ട് പശുക്കളില്‍ രോഗ ശമനം വന്നാലും തുടര്‍ന്നും ഒരു മാസം പ്രത്യേകം മാറ്റി പ്പാര്‍പ്പിച്ച് പരിചരിക്കാനും തൊഴുത്തും പരിസരവും മേല്‍പറഞ്ഞ അണു നാശിനികള്‍ ഉപയോഗിച്ച് നിത്യ വും വൃത്തിയാക്കാനും ശ്രദ്ധപുലര്‍ ത്തണം.
രോഗ വ്യാപനമുള്ള മേഖലക ളില്‍ നിന്നും പുതുതായി പശുക്ക ളെ വാങ്ങുന്നത് താത്കാലികമായി ഒഴിവാക്കുന്നതാണ് ഉചിതം. ഫാമുകളിലേക്ക് പുതിയ പശു ക്കളെ കൊണ്ട് വരുമ്പോള്‍ അവയെ മൂന്നാഴ്ചയെങ്കിലും മുഖ്യതൊഴുത്തിലെ പശുക്കള്‍ ക്കൊപ്പം ചേര്‍ക്കാതെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്റൈന്‍) പരിചരിക്കണം.
ലംപി സ്‌കിന്‍ രോഗം തടയാന്‍ പ്രതിരോധ കുത്തിവെയ്പ്
ലംപി സ്‌കിന്‍ രോഗം വ്യാപകമായി കണ്ടുവരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറ സിനെതിരെയുള്ള കൃത്യമായ പ്രതിരോധ കുത്തിവെപ്പുകള്‍ പ്രചാരത്തിലുണ്ട്. രോഗകാരിയായ കാപ്രിപോക്‌സ് വൈറസിനെതിരെ ഏറെ ഫലപ്രദമെന്ന് തെളിയിക്ക പ്പെട്ടതും ആടുകളിലെ വസൂരി രോഗം തടയാന്‍ നല്‍കുന്നതുമായ ഗോട്ട് പോക്‌സ് വാക്‌സിനാണ് പശുക്കളില്‍ ലംപി സ്‌കിന്‍ പ്രതിരോധ കുത്തിവയ്പ്പിനായി ഇന്ത്യയില്‍ നിലവില്‍ ഉപയോ ഗിക്കുന്നത്. ഈ വാക്‌സിന്‍ ഇപ്പോള്‍ മൃഗസംരക്ഷണവകുപ്പ് കര്‍ഷകര്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. മുന്‍പ് രോഗം പടര്‍ന്ന് പിടിച്ചപ്പോള്‍ മൃഗസംരക്ഷ ണവകുപ്പ് ഗോട്ട് പോക്‌സ് വാക്സിന്‍ ഉപയോഗിച്ച് നടത്തിയ പ്രതിരോധ കുത്തിവെയ്പ് ഏറെ ഫലപ്രദമായിരുന്നു. രോഗം കണ്ടെത്തിയ പ്രദേശത്തിന് അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ കന്നുകാലികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കാം. ലംപി സ്‌കിന്‍ രോഗബാധയില്‍ നിന്നും ഒരു തവണ രക്ഷപ്പെടുന്ന പശുക്കള്‍ അതിന്റെ ജീവിത കാലം മുഴുവന്‍ ഈ വൈറസിനെ നേരിടാനുള്ള പ്രതിരോധശേഷി ആര്‍ജിക്കും. കന്നിപ്പാല്‍ വഴി ഈ പ്രതിരോധഗുണം കിടാക്കളിലേക്ക് പകരുകയും ചെയ്യും. ചര്‍മ മുഴ രോഗബാധ കണ്ടെത്തുകയോ രോഗം സംശയിക്കുകയോ ചെയ് താല്‍ തൊട്ടടുത്ത മൃഗാശു പത്രിയില്‍ വിവരം അറിയിക്കാനും പ്രതിരോധ വാക്‌സിന്‍ നല്‍കുന്ന തിനുള്ള ക്രമീകരണം ഉറപ്പാക്കാ നും ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കണം.
Leave a Reply