Saturday, 27th July 2024

എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ജല ബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്നു. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വികസന വിനിയോഗ കേന്ദ്രവുമായി ചേര്‍ന്ന് ജലബജറ്റ് തയ്യാറാക്കുന്നതില്‍ ശില്‍പശാല സംഘടിപ്പിച്ചു. ഒരു പ്രദേശത്തിന്റെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജലബജറ്റ്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളെയും അടിസ്ഥാനമാക്കി ജലബജറ്റ് തയ്യാറാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു സംസ്ഥാനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കുന്നത്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത 87 പഞ്ചായത്തുകളിലാണ് ജലബജറ്റ് തയ്യാറാക്കുന്നത്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *