വൈഗ 2023 ന്റെ ഭാഗമായി നടക്കുന്ന കാര്‍ഷികപ്രദര്‍ശനം കേരളം കണ്ട ഏറ്റവും മികച്ച പ്രദര്‍ശനമായി. സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ -സ്വകാര്യസ്ഥാപനങ്ങളുടേതടക്കം 250-ലധികം സ്റ്റാളുകളാണ് വൈഗയുടെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ജമ്മു ആന്‍ഡ് കാശ്മീര്‍, സിക്കിം, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ആസാം എന്നിവയുടെ സ്‌റ്റോളുകളും ജനപ്രിയമായി. വിവിധ സംസ്ഥാനങ്ങള്‍ അവരുടെ ഭൗമസൂചികഉല്‍പ്പന്നങ്ങള്‍ അടക്കം പ്രാദേശികമായിട്ടുള്ള വിഭവങ്ങളുമായിട്ടാണ് വൈഗയെ വര്‍ണ്ണാഭമാക്കുവാന്‍ എത്തിയിരിക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി 10 മണിവരെയാണ് കാര്‍ഷികപ്രദര്‍ശനം നടക്കുന്നത്. രാത്രി 9 മണിവരെ പ്രവേശനപാസ് പ്രദര്‍ശനനഗരിയില്‍ നിന്ന് ലഭിക്കും. മാര്‍ച്ച് രണ്ടുവരെയാണ് വൈഗ കാര്‍ഷികപ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്.
Leave a Reply