
തൃശ്ശൂർ മണ്ണുത്തി വെറ്റിനറി ക്യാമ്പസിൽ ആറ് ദിവസം നീളുന്ന സംസ്ഥാന ക്ഷീരസംഗമത്തിന് പതാകയുയർന്നു. മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാമ്പസിൽ വെച്ച് മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ സാന്നിദ്ധ്യത്തിൽ റവന്യൂ മന്ത്രി അഡ്വ.കെ രാജൻ പതാക ഉയർത്തിയതോടെ കേരളത്തിലെ ഏറ്റവും വലിയ ക്ഷീരസംഗമത്തിന് തുടക്കമായി. ചടങ്ങിൽ തൃശ്ശൂർ എം.എൽ.എ പി .ബാലചന്ദ്രൻ, തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ , കൗൺസിലർ രേഷ്മ ഹെമേജ് , മിൽമ ചെയർമാൻ കെ എസ് മണി, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, കേരള വെറ്റിനറി ആനിമൽ സയൻസ് സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ എം. ആർ ശശീന്ദ്രനാഥ്, ,എറണാകുളം മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ചെയർമാൻ എം.ടി ജയൻ എന്നിവർ പങ്കെടുത്തു.
Leave a Reply