Saturday, 10th June 2023

തിരുവനന്തപുരം ജില്ലാ ക്ഷീരസംഗമം ഡിസംബർ 20, 21 തിയ്യതികളിലായി കന്യാകുളങ്ങര ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടക്കുന്നു .ക്ഷീര വികസന വകുപ്പ്, ത്രിതല പഞ്ചായത്തുകൾ, ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുവനന്തപുരം ജില്ലാ ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്.  370 കർഷക സംഘങ്ങളും രണ്ടായിരത്തിലേറെ കർഷകരും സംഗമത്തിൽ പങ്കെടുക്കും. ക്ഷീരസംഗമത്തിന്റെ ഉദ്ഘാടനവും ക്ഷീര കർഷകരെ ആദരിക്കലും നാളെ  ബുധനാഴ്ച 12 മണിയ്ക്ക്  മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു  , ശശി തരൂർ എം.പി , അടൂർ പ്രകാശ് എം.പി, അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ , അഡ്വ. വി.കെ പ്രശാന്ത് എം.എൽ .എ , മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ ഐ.എ.എസ് തുടങ്ങിയവർ പങ്കെടുക്കും.

ഡിസംബർ 20 ചൊവ്വാഴ്ച ഉച്ചയ്ക്ക്  ക്ഷീര കർഷകർക്കുള്ള പുരസ്ക്കാരദാനം വിദ്യാഭ്യാസ മന്ത്രി  വി.ശിവൻകുട്ടി നി‍ർവ്വഹിക്കും. പരിപാടിയിൽ  മൃഗസംരക്ഷണ മേഖലയോടാനുബന്ധിച്ചുള്ള വിവിധ സെമിനാറുകളും പ്രദർശനങ്ങളും നടന്നു . കൊഞ്ചിറ ക്ഷീരോൽപാദക സഹകരണ സംഘമാണ് പരിപാടിയുടെ  ആതിഥേയർ.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *