താറാവുകളെ ബാധിക്കുന്ന റൈമെറെല്ലോസിസ് എന്ന ബാക്ടീരിയല്‍ രോഗത്തിനെതിരെ കേരളാ വെറ്ററിനറി സര്‍വ്വകലാശാല വികസിപ്പിച്ച വാക്‌സിന്‍ന് കേന്ദ്രഗവണ്‍മെന്റിന്റെ പേറ്റന്റ് ലഭിച്ചു. റൈമെറെല്ല അനാറ്റിപെസ്റ്റിഫര്‍ എന്ന ബാക്ടീരിയയാണ് ഈ രോഗം താറാവുകളിലുണ്ടാക്കുന്നത്. വന്‍ നാശമുണ്ടാക്കുന്ന രോഗം മുന്‍പ് ന്യൂ ഡക്ക് ഡിസീസ് എന്ന് അറിയപ്പെട്ടിരുന്നു. രോഗം ബാധിച്ച താറാവുകള്‍ കൂട്ടംകൂടി നില്‍ക്കുകയും മയങ്ങിയ പോലെ ഇരിക്കുകയും തുടര്‍ന്ന് കഴുത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പൂര്‍ണമായും പക്ഷാഘാതം പിടിപെട്ടപോലെ ചത്തുപോകുകയും ചെയ്യും. വാക്‌സിന്‍ സംബന്ധിച്ച സാങ്കേതിക വിദ്യയുടെ കൈമാറ്റം നടന്നാലുടന്‍ കര്‍ഷകരിലേക്ക് വ്യാപകമായി ഈ വാക്‌സിന്‍ എത്തിക്കാന്‍ കഴിയും.
Saturday, 7th September 2024
Leave a Reply