വിളകളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമായാല്‍ – ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായുളളിടത്തുനിന്നും അവയെ ആകര്‍ഷിച്ചു പിടിക്കുവാനായി വൈകുന്നേരങ്ങളില്‍ നനഞ്ഞ ചണ ചാക്കുകളില്‍ കാബേജ്, കോളിഫ്‌ലവര്‍, പപ്പായ എന്നിവയുടെ ഇലകള്‍ നിറച്ചു വീടിനു ചുറ്റും വെക്കുക. ഇവയില്‍ വന്നിരിക്കുന്ന ഒച്ചുകളെ 200 ഗ്രാം ഉപ്പു ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തയ്യാറാക്കിയ ലായനിയില്‍ ഇട്ടു നശിപ്പിക്കുക.
വിളകളില്‍ ഇരിക്കുന്ന ഒച്ചുകളെ നശിപ്പിക്കാനായി 0.3 ശതമാനം വീര്യമുള്ള തുരിശ് (3 ഗ്രാം കോപ്പര്‍ സള്‍ഫേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍) ലായനി തളിക്കുക. തുരിശ് ലായനിയുടെ വീര്യം യാതൊരു കാരണവശാലും അധികരിക്കരുത്. അധികാരിച്ചാല്‍ വിളകള്‍ക്ക് പൊളളലും ക്ഷീണവും സംഭവിക്കും.
Sunday, 1st October 2023
Leave a Reply