Saturday, 27th July 2024

പശു വളർത്തൽ സൗജന്യ പരിശീലനം

Published on :

പാലക്കാട് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് പശു വളർത്തൽ  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നടത്തുന്നു. ആഗസ്റ്റ് 9 ന് ബുധനാഴ്ച പത്ത് മണി മുതൽ അഞ്ച് മണി വരെയാണ് പരിശീലനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0491-2815454 എന്ന ഫോൺ നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. പരിശീലനാർത്ഥികൾ ആധാർ കാർഡിന്റെ കോപ്പി കൊണ്ട് വരേണ്ടതാണ്.…

കേരള കര്‍ഷകന്‍ മാസികയുടെ ഒറ്റ പ്രതിയുടെ വില 20 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.

Published on :

സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ കീഴിലുള്ള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന കേരള കര്‍ഷകന്‍ മാസികയുടെ ഒറ്റ പ്രതിയുടെ വില 20 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ 100 രൂപയില്‍ നിന്നും 200 രൂപയും രണ്ട് വര്‍ഷത്തേക്ക് 400 രൂപയും 15 വര്‍ഷത്തേക്ക് 2000 രൂപയാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് …

ചിങ്ങം ഒന്ന് കര്‍ഷകദിനം

Published on :

ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആചരിച്ചു വരുന്നു. ഈ വര്‍ഷത്തെ കര്‍ഷക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ആഗസ്റ്റ് 17 ന് (17.08.2023) വൈകിട്ട് 4:00 മണിക്ക് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് നിര്‍വഹിക്കുന്നു.

 …

കാര്‍ഷിക നിര്‍ദ്ദേശം

Published on :

*  വാഴയിലെ സിഗട്ടോക്ക രോഗത്തിനെതിരെ 20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചു കൊടുക്കുക. രോഗം മൂര്‍ഛിക്കുന്ന അവസ്ഥയില്‍ 1 മില്ലി പ്രൊപികൊണാസോള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചു കൊടുക്കുക.

*  അന്തരീക്ഷ ഈര്‍പ്പം കൂടിയ സാഹചര്യമായതിനാല്‍ കമുകിലും തെങ്ങിലും മഹാളി രോഗം കാണാന്‍ സാധ്യതയുണ്ട്. അടയ്ക്കയുടെയും മച്ചിങ്ങയുടേയും തൊപ്പി …

തീറ്റപ്പുല്‍കൃഷി : സമഗ്ര പരിശീലനം

Published on :

ക്ഷീര വികസന വകുപ്പ് വലിയതുറ സ്‌റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2023 ആഗസ്റ്റ് 09, 10 തീയതികളില്‍ തീറ്റപ്പുല്‍കൃഷി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 8113893159 / 8848997565 എന്നീ നമ്പരുകളിലേക്ക് വാട്‌സ്ആപ്പ് ചെയ്യുകയോ 0471-2501706 എന്ന നമ്പരില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ വിളിക്കുകയോ ചെയ്യുക. രജിസ്ട്രഷേന്‍ ഫീസ് 20 രൂപ. ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ …

ചിങ്ങം ഒന്നിന് കര്‍ഷകരെ ആദരിക്കും

Published on :

ചിങ്ങം ഒന്നിന് കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി പോത്തന്‍കോട് കൃഷിഭവനില്‍ കര്‍ഷകരെ ആദരിക്കും. മികച്ച പച്ചക്കറി കര്‍ഷകന്‍, ജൈവകര്‍ഷകന്‍, മികച്ച ടെറസ് കൃഷി, മികച്ച സമഗ്രപുരയിട കൃഷി, യുവകര്‍ഷകന്‍, വനിത കര്‍ഷക, വാഴകൃഷി ചെയ്യുന്ന കര്‍ഷകന്‍, വിദ്യാര്‍ത്ഥി കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍, എസ്സി/ എസ്റ്റി വിഭാഗത്തിലെ കര്‍ഷകര്‍ എന്നിങ്ങനെ തരം തിരിച്ച് കര്‍ഷകരെ ആദരിക്കും. അര്‍ഹരായ കര്‍ഷകര്‍ ആഗസ്റ്റ് …