പരമ്പരാഗത പച്ചക്കറി ഇനങ്ങളായ അഗത്തി, നിത്യവഴുതന, അമര
തുടങ്ങി 27 ഇനങ്ങളുടെ സംരക്ഷണവും വംശവർദ്ധനവും ലക്ഷ്യമിട്ടുകൊ്
കൃഷി വകുപ്പും വി.എഫ്.പി.സി.കെയും ചേർന്ന് ജൈവവൈവിധ്യസംരക്ഷണ
പദ്ധതി ആരംഭിച്ചിരിക്കുകയാണ്. ഇത്തരം ഇനങ്ങളുടെ വിത്തുകൾ
നഗരപ്രദേശങ്ങൾ ഉൾപ്പെടെ എല്ലാ ജനങ്ങളിലേക്കും എത്തിക്കുന്നതിനാണ്
കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ
നഗരപ്രദേശങ്ങളിൽ പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനുളള പദ്ധതിയും
സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, വി.എഫ്.പി.സി.കെ എന്നിവയുടെ
സഹകരണത്തോടെ നടത്തുവാൻ തീരുമാനിച്ചിട്ടുളളതായി കൃഷിമന്ത്രി
അഡ്വ. വി.എസ്. സുനിൽകുമാർ അറിയിച്ചു. സെക്രട്ടറിയേറ്റ് അനക്‌സ്
മന്ദിരത്തിൽ ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ സ്ഥാപിച്ച പച്ചക്കറി
വിത്ത് വിപണന യന്ത്രത്തിന്റെ  (Seed Vending Machine)  ഉദ്ഘാടനം
നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എഫ്.പി.സി.കെയാണ്
വിതരണത്തിനുളള വിത്ത് പായ്ക്കറ്റുകൾ തയ്യാറാക്കിയിട്ടുളളത്.
സംസ്ഥാനത്തെ എല്ലാ സിവിൽ സ്റ്റേഷനുകളിലും ഇത്തരം വിപണന
സംവിധാനങ്ങൾ സ്ഥാപിക്കുമെന്ന് മന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചു. പയർ,
മുളക്, വഴുതന, ചീര, തക്കാളി, മിക്‌സഡ് വെജിറ്റബിൾസ് എന്നിങ്ങനെ 6 തരം
പായ്ക്കറ്റുകളിലായാണ് വിത്തുകൾ സജ്ജീകരിച്ചിട്ടുളളത്. പത്തു രൂപയാണ് 
ഒരു പായ്ക്കറ്റിന്റെ വില. പത്തു രൂപ നോട്ട് യന്ത്രത്തിൽ നിക്ഷേപിക്കുന്ന
പക്ഷം ആവശ്യപ്പെടുന്ന പായ്ക്കറ്റ് ഉപഭോക്താവിന് സ്വന്തമാക്കാവുന്നതാണ്.
സെക്രട്ടറിയേറ്റ് അനക്‌സ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഹോർട്ടികൾച്ചർ
മിഷൻ ഡയറക്ടർ ജസ്റ്റിൻ മോഹൻ ഐ.എഫ്.എസ്, കാർഷികോത്പാദന
കമ്മീഷണർ ദേവേന്ദ്രകുമാർ സിൻഹ ഐ.എ.എസ്, കൃഷിവകുപ്പ് ഡയറക്ടർ
ഡോ. പി.കെ. ജയശ്രീ ഐ.എ.എസ്, പൊതുമേഖലാ സ്ഥാപന മേധാവികൾ,
സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 
(Visited 18 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *