സംസ്ഥാന കൃഷി വകുപ്പിന്റെ ഘടക പദ്ധതികളില്‍ ഉള്‍പ്പെടുത്തി ചാവക്കാട് മേഖലയിലെ രാമച്ച കൃഷിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. പുന്നയൂര്‍ക്കുളം രാമച്ച കൃഷി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാമച്ചത്തില്‍ നിന്ന് മൂല്യ വര്‍ധന ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് ആവശ്യമായ യന്ത്രങ്ങള്‍ വാങ്ങുന്നതിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുമെന്നും 10 …
കുളമ്പുരോഗബാധ
Published on :സംസ്ഥാനത്ത് ഇപ്പോള്‍ കുളമ്പുരോഗബാധ 12 ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ 1136 കന്നുകാലികളില്‍ രോഗബാധ ഉണ്ടായിട്ടുണ്ട്. ഇതില്‍ 14 ഉരുക്കള്‍ മരണപ്പെട്ടു. രോഗബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായി 5895 കന്നുകാലികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കി കഴിഞ്ഞു. രോഗബാധയുടെ പ്രഭവകേന്ദ്രത്തിന്റെ 5 കി.മി. ചുറ്റളവില്‍ നിന്നും ഉള്ളിലേക്ക് 1 കി.മീ. വരെയുള്ള കന്നുകാലികള്‍ക്കാണ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കി …
പരസ്യമായി ലേലം
Published on :കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റിയ തടി കഷണങ്ങള്‍ ഈ മാസം 16 ന് പകല്‍ 11 മണിക്ക് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നു. ഏതെങ്കിലും കാരണവശാല്‍ ലേലദിവസം അവധിയാവുകയാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2732962 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.…
മൃഗഡോക്ടറുടെ സേവനം കര്‍ഷകരുടെ വാതില്‍പ്പടിയില്‍
Published on :കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന/ മൃഗഡോക്ടറുടെ സേവനം കര്‍ഷകരുടെ വാതില്‍പ്പടിയില്‍ എന്ന പദ്ധതിയുടെ ഭാഗമായുളള മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഓരോ വാഹനത്തിലും ഒരു വെറ്ററിനറി സര്‍ജന്‍, ഒരു പാരാവെറ്റ്, ഒരു ഡ്രൈവര്‍ കം അറ്റന്റര്‍ എന്നിവര്‍ ഉണ്ടാകും. സര്‍ജറി ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ഉള്‍പ്പെടെ വാഹനത്തില്‍ ലഭ്യമാണ്. ഇപ്പോള്‍ 29 ബ്ലോക്കുകളില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് …
കാര്‍ഷിക നിര്‍ദ്ദേശം – ഏലം
Published on :ഏലത്തിന്റെ അഴുകല്‍ രോഗത്തെ പ്രതിരോധിക്കാന്‍ ബോര്‍ഡോ മിശ്രിതം 500-1000മില്ലി ഒരു മൂടിന് എന്ന തോതില്‍ തളിക്കണം. നിലവിലുള്ള തോട്ടങ്ങളില്‍ നിന്നും ഉണങ്ങിയതും പഴകിയതുമായ തണ്ടുകളും പൂങ്കുലകളും നീക്കം ചെയ്യുക. കൂടാതെ വാര്‍ച്ചയ്ക്കാവശ്യമായ ചാലുകള്‍ വൃത്തിയാക്കുകയും ചെയ്യാം. തണ്ട്/പൂക്കുല തുരപ്പനെതിരെ ജാഗ്രത പാലിക്കുക. കടചീയല്‍ രോഗത്തെ ചെറുക്കുവാന്‍ ട്രൈക്കോഡേര്‍മ, സ്വീഡോമോണാസ് കള്‍ച്ചറുകള്‍ ഉപയോഗിക്കുക.
…