Friday, 22nd September 2023

സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതി

Published on :

കാര്‍ഷിക മേഖലയില്‍ ചെലവുകുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്ര വല്‍ക്കരണ ഉപ പദ്ധതി). ഈ പദ്ധതിയിന്‍ കീഴില്‍ കാര്‍ഷിക – യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വിളസംസ്‌കരണം വര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡിയോടെ നല്‍കി വരുന്നു. ഈ …

വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാല 2023-24 അദ്ധ്യയന വര്‍ഷത്തേയ്ക്ക് ബി.എസ്.സി (ഓണേഴ്‌സ്) അഗ്രികള്‍ച്ചര്‍ കോഴ്‌സിന് ഒരു സീറ്റിലേയ്ക്ക് കാര്‍ഷിക മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച് സംസ്ഥാന തലത്തില്‍ അവാര്‍ഡ് കരസ്ഥമാക്കിയ കര്‍ഷക പ്രതിഭയായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2370051 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

പശു വളര്‍ത്തല്‍ : പരിശീലനം

Published on :

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ആഗസ്റ്റ് മാസം 9 ന് (09/08/2023) രാവിലെ 10.00 മുതല്‍ 5.00 മണി പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491- 2815454 നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. കേന്ദ്ര- കേരള സര്‍ക്കാരുകളുടെ വിവിധ …

അച്ചാര്‍ നിര്‍മ്മാണത്തിലൂടെ മൂല്യ വര്‍ദ്ധനവ്: ഏകദിന പ്രായോഗിക പരിശീലന പരിപാടി

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണുത്തി, കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ വച്ച് ‘അച്ചാര്‍ നിര്‍മ്മാണത്തിലൂടെ മൂല്യ വര്‍ദ്ധനവ്’ എന്ന വിഷയത്തില്‍ ഏകദിന പ്രായോഗിക പരിശീലന പരിപാടി ഈ മാസം (11.08.2023) 11-ാം തീയ്യതി 10.00 മണി മുതല്‍ സംഘടിപ്പിക്കുന്നു. വിവിധതരം അച്ചാറുകളുടെ നിര്‍മ്മാണവും അവ നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രിസര്‍വേഷന്‍, പാക്കിംഗ്, ലേബലിംഗ് തുടങ്ങിയവയെ കുറിച്ചും …

കാര്‍ഷിക നിര്‍ദ്ദേശം

Published on :

നെല്ല്

നെല്‍പാടത്തെ വെള്ളം താഴ്ത്തിയതിനുശേഷം വരമ്പുകള്‍ അടച്ച് വള പ്രയോഗം ചെയ്യുക. ഹ്രസ്വകാല മൂപ്പുള്ള നെല്‍ ഇനങ്ങള്‍ക്ക് ഏക്കറിന് 20 കിലോയൂറിയയും 12 കിലോപൊട്ടാഷും ചേര്‍ക്കുക. മധ്യകാല മൂപ്പുള്ള ഇനങ്ങള്‍ ആണെങ്കില്‍ ഏക്കറിന് 40 കിലോ യൂറിയയും 15 കിലോ പൊട്ടാഷും ചേര്‍ക്കുക രോഗകീടബാധകള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ യൂറിയയുടെ അളവ് മൂന്നില്‍ രണ്ടുഭാഗമായി ചുരുക്കുക. പറിച്ചുനട്ടയിടങ്ങളില്‍ …