Friday, 22nd September 2023

മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ്: പുതിയ ബാച്ച് ഓഗസ്റ്റ് 18 ന് ആരംഭിക്കുന്നു.

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ -പഠന കേന്ദ്രം ‘സമ്പന്ന മാലിന്യം’ എന്ന വിഷയത്തില്‍ നടപ്പിലാക്കി വരുന്ന മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സിലേക്കുള്ള പുതിയ ബാച്ച് ഓഗസ്റ്റ് 18 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതിലെ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. താല്‍പ്പര്യമുള്ളവര്‍ ഓഗസ്റ്റ് 17 നകം ഈ കോഴ്‌സില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. …

കര്‍ഷക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം

Published on :

ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആചരിച്ചു വരുന്നു. ഈ വര്‍ഷത്തെ കര്‍ഷക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ആഗസ്റ്റ് 17 ന് (17.08.2023) വൈകിട്ട് 4:00 മണിക്ക് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് നിര്‍വഹിക്കുന്നു.

 …

ചിപ്പികൂണ്‍ കൃഷി ആരോഗ്യത്തിനും ആദായത്തിനും: പരിശീലന പരിപാടി

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണുത്തി, കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘‘ചിപ്പികൂണ്‍ കൃഷി ആരോഗ്യത്തിനും ആദായത്തിനും എന്ന വിഷയത്തില്‍ ഈ മാസം 24 ന് (24.08.2023) കമ്മ്യൂണിക്കേഷന്‍ സെന്ററര്‍, മണ്ണുത്തിയില്‍ വെച്ച് പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലന പരിപാടിയില്‍ കര്‍ഷകര്‍ക്ക് ആദായകരമായ രീതിയില്‍ എങ്ങനെ ശാസ്ത്രീയമായി ചിപ്പി കൂണ്‍ കൃഷി ചെയ്യാം …

കൂണ്‍ വിത്ത് ഉല്‍പ്പാദനം : പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘കൂണ്‍ വിത്ത് ഉല്‍പ്പാദനം’ എന്ന വിഷയത്തില്‍ ഇന്ന് (11.08.2023) പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/-രൂപ. താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ രാവിലെ 10 മണി മുതല്‍ 4 മണി വരെയുളള സമയങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.…

എന്‍.ഐ.ആര്‍.റ്റി. ഓണ്‍ലൈന്‍ പരിശീലനം

Published on :

റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2023 ആഗസ്റ്റ് 14-ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടുക.…